എന്റെ അടുക്കൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് വന്ന് എന്നെ ഒന്നുമേ ചെയ്യാതെ വാതിൽ തുറന്ന് അകത്ത് കയറി… എന്തെ എന്നെ ഒന്നും ചെയ്യാഞ്ഞത് എന്നുള്ള സംശയത്തിൽ അകത്തേക്ക് കയറി.. അപ്പോഴും ഒരനക്കവും ഇല്ലാതെ കഴുത്തിലെ ഐഡി കാർഡ് ഊരുകയായിരുന്നു ചേച്ചി…
സംശയത്തോടെ ചേച്ചിക്ക് ഒരു വശത്ത് വന്നിട്ട് മുഖത്തേക്ക് എത്തി ഞാൻ നോക്കി…
“എന്താടാ?” ചെറിയ കപട ദേഷ്യത്തിൽ ചേച്ചിയുടെ ചോദ്യം
“ഒന്നുല്ല!!” ചുമൽ കൂച്ചി ഞാൻ മറുപടി പറഞ്ഞു
എന്നാപ്പിന്നെ ഒരു ഉമ്മ കൊടുത്തേക്കാം എന്ന് കരുതി കവിളൊരു ഉമ്മ കൊടുത്തിട്ട് ഞാൻ മുറിയിലേക്കോടി…
ആ ഉമ്മയിൽ തെളിഞ്ഞ ചേച്ചിയുടെ നിറപുഞ്ചിരി ഞാൻ കണ്ടിരുന്നില്ല…
.
.
.
.
.
.
“ഇറങ്ങാം?!” പ്ലാൻ പടി ഇന്നത്തെ ഔട്ടിങ്ങിനായി ഒരുങ്ങി ഇറങ്ങി വന്ന ചേച്ചി ചോദിച്ചു
നേവിബ്ലൂ കുർത്തിയാണ് വേഷം..അധികം മേക്കപ്പ് ഒന്നുമില്ലാതെ തന്നെ ചേച്ചി വളരെ സുന്ദരിയാണ്..
“ആരാ ഇത്…ഏതോ വലിയ വീട്ടിലെ തമ്പുരാട്ടികുട്ടിയെ പോലുണ്ട് കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ അനുഭവിച്ചു വളരേണ്ട തമ്പ്രാട്ടി കുട്ട്യാ… നോക്കിക്കേ… ദൈവമേ ഇത്രയൊക്കെ സൗന്ദര്യമുള്ളൊരു ചേച്ചിയെ എനിക്ക് തന്നെ തന്നതിന് നിനക്ക് പരകോടി നന്ദി “ ചേച്ചി നോക്കി പറഞ്ഞിട്ട് ദൈവത്തെ വിളിച്ചു ഞാൻ നിർത്തി
“പോടാ അത്രയ്ക്കൊന്നുല്ല…!!” കവിളുകൾ ചുവന്നു ചേച്ചിയിൽ ഒരു നാണം നിറഞ്ഞു
“അത് ചേച്ചിക്ക് അറിയില്ല…ഇന്നിനി എത്ര നാറികളെ നോക്കി പേടിപ്പിക്കണം എന്റെ ദൈവമേ…” ഞാൻ നെടുവീർപ്പിട്ടു..