അത് പറഞ്ഞിട്ട് ചേച്ചി ചെറുതായി ചിരിച്ചു
അത് കേട്ടപ്പോ ചേച്ചിയുടെ തോളിൽ എന്റെ പല്ലുകളമർത്തി ചെറിയൊരു കടി ഞാൻ വെച്ചുകൊടുത്തു.. കസ്തൂരി മാനിനതിന്റെ സവിശേഷതയറിയില്ലെന്ന് പറയുന്നപോലെയാണ് ചേച്ചീടെ കാര്യം!!
“..ഹൗ… അടികിട്ടും നിനക്ക്!!! നൊന്തുവെനിക്ക്..” ചേച്ചി എരിവ് വലിച്ചുകൊണ്ട് പറഞ്ഞു ഗോതമ്പ് പൊടി പറ്റിയ കൈ ഉയർത്തി കൈത്തള കൊണ്ട് തടവാൻ ശ്രമിച്ചു
“..എനിക്കെന്റെ ചേച്ചിയെ പോലൊരു പെണ്ണിനെ മതി ഇല്ലെങ്കി… ഇല്ലെങ്കി ചേച്ചീടൊപ്പം ഈ ലൈഫ്ടൈം മുഴുവനിങ്ങനെയങ്ങു ജീവിച്ചാൽ മതിയെനിക്ക്!!”
ചേച്ചിയുടെ മുന്നിലെന്നുമൊരു കൊച്ചുകുട്ടിയായി ഞാൻ മാറുമായിരുന്നു… ചേച്ചി ഏറ്റവും ഭംഗിയായി ചിരിക്കുന്നത് കാണുന്നതും ഞാനങ്ങനെ ആവുമ്പോഴാണ്..
“…ആഹാ അപ്പൊ ഒരാളെന്നെ കെട്ടികൊണ്ട് പോയാ പിന്നെന്ത് ചെയ്യും കുട്ടൂ നീയ്..?”
ഇതുവരെ അതിനെക്കുറിച്ചു ഞാൻ ആലോചിച്ചിരുന്നില്ല.. എന്റെ ചേച്ചിയെ പിരിഞ്ഞു ജീവിക്കണം എന്ന ചിന്ത എന്നെ വല്ലാത്ത ഒരു പിരിമുറുക്കത്തിലാക്കി… ചേച്ചിയെ വിട്ടകന്നു ഞാൻ എന്റെ റൂമിലേക്ക് നടന്നു ..
“കുട്ടൂ ടാ എന്താടാ..കുട്ടൂസേ നിക്ക്…!!” ചേച്ചി പിറകിൽ നിന്നും വിളിച്ചെങ്കിലും ഞാൻ പ്രതികരിച്ചില്ല
റൂമിലെത്തി ബെഡിലിരുന്നു… ചേച്ചി നാളെ ഒരാളുടെ കൂടെ പോകുമെന്ന കാര്യം ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല… അത്രയ്ക്ക് കൂടി ചിന്തക്കാത്തത് ഓർത്തും ചേച്ചിയെ വിട്ടുപോകാൻ കഴിയില്ലെന്ന കാര്യമോർത്തും എനിക്ക് ഭയങ്കരമായ വിഷമം ഉള്ളിൽ നിന്നും നിറഞ്ഞു പുറത്തേക്ക് വന്നു… ഓർമ്മവെച്ച കാലം മുതൽ ചേച്ചിയെ കുറിച്ച് മാത്രമായിരുന്നു ചിന്ത, ജീവിതം പോലും ചേച്ചിക്ക് വേണ്ടി മാത്രമാണെന്ന് മനസ്സില് കരിങ്കല്ല് പ്രതിഷ്ടിച്ച പോലെ ഉറപ്പിച്ചിരുന്നു… പക്ഷെ ചേച്ചിയുടെ മനസ്സിൽ ഞാനല്ലാതെ മറ്റൊരാളെ ആഗ്രഹിച്ചെന്നുള്ള ചിന്ത എന്റെ മനസ്സിനെ കാട് കയറ്റി… ഒറ്റപ്പെട്ടു പോവുന്നപോലെയെനിക്ക് തോന്നി ..