പെണ്ണൊരുത്തി 1 [Devil With a Heart]

Posted by

 

“വേണ്ട ധൃതി കൂട്ടി ചേച്ചി പോയാൽ എനിക്ക് ടെൻഷനാ ഞാൻ കൊണ്ടാക്കാം..”

ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു

 

വീടുപൂട്ടി ഞങ്ങളിറങ്ങി സൈഡ് ചരിഞ്ഞിരുന്ന ചേച്ചി എന്റെ തോളിൽ കൈവെച്ചിട്ടുണ്ട്… ഇടയ്ക്ക് അതെന്റെ അരക്കെട്ടിൽ ചുറ്റിയായി… സൈഡ് മിററിലൂടെ ചേച്ചിയുടെ മുഖത്തേക്ക് നോക്കിയെങ്കിലും ഭാവ വ്യത്യാസങ്ങൾ ഒന്നും ഞാനാ മുഖത്ത് കണ്ടില്ല..

 

“എന്നെ സേഫ് ആയി കൊണ്ടാക്കാൻ വന്നാള് എന്റെ മുഖത്തോട്ടും നോക്കി ഓടിച്ച് എങ്ങും പോയി വീഴരുത്!!!” ചേച്ചി പറഞ്ഞു ചരിച്ചു

 

ഞാൻ മുന്നോട്ട് നോക്കി തന്നെ ഇളിച്ചു.. കണ്ണാടിയിലൂടെ ചേച്ചി എന്റെ മുഖഭാവം കണ്ടു ചിരിക്കുന്നുണ്ടായിരുന്നു…

 

“ഇന്നെന്താ ചേച്ചീ ഇത്ര നേരത്തെ?”

 

“കുട്ടിയോൾക്ക് എക്‌സാമല്ലേടാ…ഹാൾ ഡ്യൂട്ടിയുണ്ട്.”

 

“അപ്പൊ ഇന്ന് നേരത്തെ വരുവോ ചേച്ചി?

 

“ആ വരൂലോ.. എന്താടാ?”

 

“എനിക്കിന്ന് ഉച്ചകഴിഞ്ഞു ക്ലാസ്സില്ല വൈകിട്ട് നമ്മക്ക് ഒന്ന് കറങ്ങാൻ പോയാലോ..?”

 

“പോവാലോ.. പിന്നേ ഈ പറയുന്നാള് കോളേജിൽ പെൺപിള്ളേരേം വായിനോക്കി നിക്കാതെ വീട്ടിൽ വന്നാലേ പോകാൻ പറ്റുള്ളൂ…” ചേച്ചി കളിയാക്കി

 

“ഓ പിന്നെ പിറകെ നടക്കുന്നതിനെ തിരിഞ്ഞു നോക്കാത്ത ഞാൻ ഇനി വേറെയും നോക്കി നിക്കല്ലേ….. ചേച്ചീടെ വാലിൽ കെട്ടാനുള്ളത് ഒരെണ്ണം പോലുമില്ലേച്ചി ആ കോളേജിൽ!!”

 

“ഓഹോ.. നേരെ നോക്കി വണ്ടി ഓടിക്കോ നീയ്..”

 

വീണ്ടും ഞാൻ കണ്ണാടിയിലൂടെ കണ്ടു ആ മുഖത്ത് വിരിഞ്ഞ നാണത്തോടെയുള്ള ചിരി..

Leave a Reply

Your email address will not be published. Required fields are marked *