ചേച്ചിക്ക് ഒരുമ്മയും കൊടുത്തിട്ട് നേരെ പോയൊരു നല്ല കുളി കുളിച്ചു… എന്തൊരു ചൂടാണ്… മഴയുണ്ടാകും എന്ന് തോന്നിയിരുന്നു…
ഹാളിലേക്ക് വന്നപ്പോ ചേച്ചിയെ കണ്ടില്ല അടുക്കളയിൽ തന്നെയാവും.. ഞാൻ അങ്ങോട്ടേക്ക് നടന്നു…
ചട്ടുകം തോളിൽ വെച്ച് സ്വപ്നം കണ്ടു നിക്കുന്ന ചേച്ചിയെയാണ് കാണുന്നത്..
“ചേച്ചീ…ദേ ദോശ കരിയുന്നു!!”
ഞാൻ വിളിക്കുമ്പോഴാണ് ചേച്ചി ഞെട്ടി ഉണർന്നത്
“ശ്ശോ…” ധൃതി കൂട്ടി ചേച്ചി കരിഞ്ഞ ദോശ ഇളക്കി മാറ്റി
അത് കണ്ടു ഞാൻ കിടന്നു ചിരിച്ചു..
അതുകണ്ടെന്നേ ചട്ടുകം കൊണ്ട് അടിക്കാൻ ഓങ്ങിയതും ഞാൻ മാറിക്കളഞ്ഞു
“നിനക്കിന്ന് ഒന്നും ഞാൻ കഴിക്കാൻ തരില്ല നോക്കിക്കോ…!!!”ചേച്ചി ചെറിയ വാശി കട്ടി പറഞ്ഞു
“ആരെയോ സ്വപ്നം കണ്ടു നിന്നതാണല്ലോ…?!! എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് ഹ്മ്…”ഞാനൊന്ന് നീട്ടി പറഞ്ഞു
“…പോടാ…”
“ഉവ്വുവ്വേ…”
“ഇവനെ ഞാനിന്ന്!!!” വീണ്ടും തല്ലാൻ ഓങ്ങി ഞാൻ പിന്നെയും ഒഴിഞ്ഞു മാറി
.
.
.
“ചേച്ചീ എന്റൊപ്പം കിടക്കുവോ ഇന്ന്…?” ചേച്ചിയ്ക്കൊപ്പം കിടക്കണം എന്ന് പ്രാശ്ചിത്തം ചെയ്യുകയെന്നോണം മനസ്സ് പറഞ്ഞപ്പോ ഞാൻ ചേച്ചിയോടായി ചോദിച്ചു
ഒരു നിമിഷം എന്നെ നോക്കിയിട്ട് ആഹാരം കഴിച്ചുകൊണ്ട് ചേച്ചി സമ്മതം മൂളി…
ഭയങ്കര സന്തോഷം പോലെ… അല്ല സന്തോഷം തന്നെ
“കുട്ടൂ ഉറക്കം വരണുണ്ടേൽ നീ പോയി കിടന്നോ എനിക്ക് കുറച്ചു പേപ്പേഴ്സ് കറക്ട് ചെയ്യാനുണ്ട്…”
“ഞാനും കൂടാമേച്ചി…”