“എവിടായിരുന്നെടാ.. ഇതുവരെ നീ?!!”
…
മറുപടി ഉണ്ടായിരുന്നില്ലെനിക്ക്.. ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ എനിക്കായില്ല..
“ചോദിച്ചത് കേട്ടില്ലേ നീ.. എവിടെയായിരുന്നൂന്ന്?!!” കൈകൾ കെട്ടി നിന്ന് ഗൗരവത്തിൽ ചേച്ചി ചോദിച്ചു
“എ.. എക്സ്ട്രാ ക്ലാസ്സ് ഉണ്ടായിരുന്നു..” അതു പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി പക്ഷെ ചേച്ചിയുടെ മുഖത്ത് മാത്രം നോക്കീല
റൂമിൽ കയറി കട്ടിലിലേക്ക് കമഴ്ന്ന് വീഴുമ്പോ.. ഇനിയെങ്ങനെ? എന്നൊരു ചിന്തയെന്റെ മനസ്സിൽനിറഞ്ഞു നിന്നു..
അല്പനേരം കഴിഞ്ഞപ്പോ ബെഡിൽ ചെറിയ അനക്കം കേട്ടു ഞാൻ എഴുന്നേറ്റപ്പോൾ എന്റെയടുത്തായി ചേച്ചി!!
“എന്നുമുതലാ നീ എന്നോട് കള്ളം പറയാൻ തുടങ്ങിയത്?”
സങ്കടം വീണ്ടും അണപൊട്ടി.. എന്നെ ഒരുപാട് സ്നേഹിക്കുന്ന ചേച്ചിയോട് ഞാൻ ഇങ്ങനൊക്കെ ചെയ്തു എന്നെന്റെ മനസ്സ് പറഞ്ഞപ്പോ സഹിക്കാനായില്ല
“എന്നോട്… എന്നോട്….ക്ഷമിക്ക് ചേച്ചീ… ആം സോറി ചേച്ചീ…” ചേച്ചിയുടെ തോളിലേക്ക് വീണു ഞാൻ വിങ്ങിപ്പൊട്ടി പറഞ്ഞൊപ്പിച്ചു
ഏങ്ങലടിച്ചു ഞാൻ കരഞ്ഞു… എന്റെ തലയിൽ തലോടികൊണ്ട് ഒന്നും പറയാതെ ചേച്ചിയിരുന്നു..
“…കുട്ടൂ….. മതിയെടാ കരഞ്ഞത്..”
“ഊ..ഊം..”
“ടാ കരച്ചില് നിർത്തിക്കേ നീ…. പെൺപിള്ളേര് പോലും ഇങ്ങനെ കരയാറില്ല ചെറുക്കാ…” എന്നെ തോളിൽ നിന്ന് അടർത്തി കൊച്ചുകുട്ടികൾക്ക് ചെയ്തുകൊടുക്കും പോലെ എന്റെ കണ്ണുനീര് തുടച്ചുകൊണ്ട് ചേച്ചി പറഞ്ഞു