എന്റെ കട്ടിലിനരികിൽ ചേച്ചി ഒരു തലയിണയും കെട്ടിപ്പിടിച്ച് ചേച്ചി നിൽക്കുന്നു
“ആഹാ എന്റെ ചേച്ചിയെന്തേ വരാത്തത് എന്ന് ദാ ഇപ്പൊ ആലോചിച്ചതെയുള്ളൂ…” മിന്നലും ഇടിയും കൂടെ ശക്തമായ മഴയും ചേച്ചിക്ക് ഏറ്റവും പേടിയുള്ള കാര്യങ്ങളിൽ ഒന്നാണ്.. പ്രായത്തിൽ എന്നേക്കാൾ മൂത്തതാണെന്ന് പറഞ്ഞാലും ആൾക്കിതൊക്കെ നല്ല പേടിയാണ്!!.. അങ്ങനെയുള്ള ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ചാണ് കിടക്കാറ് ഇത്ര നല്ല മഴ കണ്ടിട്ട് ഇപ്പൊ ഒരുപാട് കാലങ്ങൾ ആയിരുന്നു…
“പോടാ… എനിക്ക് പേടിയൊന്നൂല്ല..”ചേച്ചി കപടമായ ഒരു ധൈര്യം കൈവരിച്ചു പറഞ്ഞൊപ്പിച്ചു
പെട്ടെന്നാണ് വലിയ ഒരു ഇടി വെട്ടിയതും നിലവിളിച്ചുകൊണ്ട് ചേച്ചി ബെഡിലേക്ക് വീണതും
“ഹഹഹഹ.. ടീച്ചറാണത്രേ ടീച്ചർ.. ഹഹഹ” ഞാൻ ചിരിച്ചു..
“ചിരിക്കാതെടാ തെണ്ടി…എന്താ ടീച്ചർമാർക്ക് പേടിച്ചൂടെ ”
“എങ്ങനെ ചിരിക്കാതിരിക്കും പീക്കിരി പിള്ളേർക്കൊക്കെ പേടി സ്വപ്നാവുന്ന അശ്വതി ടീച്ചർക്ക് ഇടിയും മിന്നലും പേടിയാണെന്ന് പറഞ്ഞാൽ പിന്നെ എങ്ങനെ ചിരിക്കാണ്ടിരിക്കും ചേച്ചിതന്നെ പറ ?..”
“ദേ ചെക്കാ കൂടുതൽ കളിയാക്കിയാൽ ഞാൻ എന്റെ റൂമിൽ പോവൂട്ടോ!”
“എന്നാ പിന്നെ അതൊന്നു കാണണമല്ലോ?” എനിക്ക് നൂറു ശതമാനം ഉറപ്പാണ് ചേച്ചി എത്ര ഡയലോഗ് അടിച്ചാലും സ്വന്തം റൂമിലേക്ക് ഇന്നിനി പോവില്ലാന്നുള്ളത്
“അങ്ങോട്ട് നീങ്ങി കിടക്ക് നാശമേ.. ഹും” എന്നെ തള്ളി നീക്കി ചേച്ചി കിടക്കാൻ സ്ഥലമുണ്ടാക്കി
ഞാൻ ബെഡിൽ ചേച്ചിക്ക് കിടക്കാൻ സ്ഥലമുണ്ടാക്കി കൊടുത്തു.. എന്നിലേക്ക് ചേർന്ന് ചേച്ചി കിടന്നു.. ഓരോ മിന്നലിനും ഇടിക്കും ചേച്ചി ഞെട്ടുന്നുണ്ടായിരുന്നു…