പെണ്ണൊരുത്തി 1
Pennoruthi Part 1 | Author : Devil With a Heart
വണക്കം ഗയ്സ്… ഇവിടുത്തെ പുതിയ ഇറക്കുമതിയല്ല എന്നാലത്ര പഴയതുമല്ല.. കൊറേകാലത്തെ സംശയത്തിൽ ഇരുന്നിട്ട് എഴുതി തീർത്ത കഥയാണിനി നിങ്ങൾ വായിക്കാൻ പോകുന്നത്.. ആവിശ്യത്തിലധികം ക്ലഷേകൾ നിറഞ്ഞ പുതുതായൊന്നും ഓഫർ ചെയ്യാത്ത ഒരു എറോട്ടിക്ക് സ്റ്റോറിയാണിത്..
ഇതിൽ കടുത്ത പ്രണയമോ നായികയും നായകനും തമ്മിലുള്ള കൊടൂര കെമിസ്ട്രിയോ ദയവു ചെയ്ത് പ്രതീക്ഷിക്കരുത്.. എന്നോ എഴുതി തുടങ്ങി ഈ അടുത്ത് തീർത്ത കഥയായത് കൊണ്ട് ആവിശ്യത്തിലധികം തെറ്റുകുറ്റങ്ങൾ ഉണ്ടാകും..
വായിക്കുക ഇഷ്ടപെട്ടാൽ ഹൃദയം തന്നാൽ സന്തോഷം.. രണ്ടുവരിയാ കമന്റിൽ കുറിച്ചാൽ അതിലേറെ സന്തോഷം.. മുഴുവൻ എഴുതി തീർന്ന കഥയായത് കൊണ്ട് മാറ്റിയെഴുത്തൊന്നും നടപടിയല്ല എവിടെങ്കിലും കുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിച്ചേച്ചാൽ മതി 😃👍
ഓർമ്മ വെച്ച കാലം മുതൽ എനിക്കെന്റെ ചേച്ചിയും ചേച്ചിക്ക് ഞാനും മാത്രമായിരുന്നു…അച്ചുവേച്ചിയായിരുന്നു എനിക്കെല്ലാം, എട്ടും പൊട്ടുമറിയാത്ത പ്രായത്തിൽ ഈ നാട്ടിലെത്തിയപ്പോ ഞങ്ങളെ സ്വന്തം മക്കളായി വളർത്തിയത് മുരളി മാഷാണ്..അനാഥത്വത്തിന്റെ വേദനയറിയുന്നൊരു മനുഷ്യൻ തന്റെ മുന്നിലേക്ക് വന്ന രണ്ടു ജന്മങ്ങളെ വീണ്ടും അനാഥത്വത്തിലേക്ക് തള്ളിവിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല !!
കുട്ടുവിന്റെ അച്ചുവേച്ചിയെന്ന് പറഞ്ഞ് പഠിപ്പിച്ചതു പോലും മുരളി മാഷാണ്… കൊച്ചു കൊച്ചു സന്തോഷങ്ങൾ നിറഞ്ഞൊരു വീടായിരുന്നു മാഷിന്റേത്.. വീടിനടുത്തൊരു സ്കൂളിലെ അധ്യാപകൻ ആയിരുന്നു മാഷ്… വിശന്നു വലഞ്ഞ് കണ്ണിൽ ഇരുട്ട് കയറി ആ വീട്ടിലേക്ക് ചെന്ന് കേറിയപ്പോ വിശപ്പടിക്കാൻ ഞങ്ങൾക്ക് ആഹാരം തന്ന മാഷ് ഞങ്ങൾക്കൊരു ജീവിതം വെച്ചു നീട്ടി തന്നപ്പോൾ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല..