അവൻറെ വെറും വായ്ത്താളം ആയിരുന്നില്ല അപ്പോൾ വീട്ടിൽ കയറി പണിയുമെന്നത്… ഞാൻ തന്തക്കാലമാടനെ നോക്കി… കക്ഷം ചൊറിഞ്ഞുകൊണ്ട് എല്ലാത്തിനെയും നോക്കുകയാണ്… ഇയാൾക്ക് ഇപ്പോഴാണോ കക്ഷം ചൊറിയാൻ തോന്നിയത് ഞാൻ പല്ല് കടിച്ചു.
ഞാൻ എൻറെ നെഞ്ചിൽ ഒന്ന് അമർത്തി തടവി… മുഴുവൻ നിശബ്ദത… തന്തയുടെ മുഖത്ത് പതിവ് ഇൻറർനാഷണൽ പുച്ഛം.
എന്താടാ വീട്ടിൽ കയറി പണിയാൻ വന്നതാണോ…… അച്ഛൻറെ ഗാംഭീര്യം തുളുമ്പുന്ന ശബ്ദം അവിടെ ഉയർന്നു.
അതെന്താ മഹാദേവ നിനക്ക് മാത്രമേ കരക്കാരുടെ വീട്ടിൽ കയറി പണിയുവാൻ പറ്റുള്ളൂ…… സതീശൻ പുച്ഛത്തോടെ അച്ഛനെ നോക്കി ചോദിച്ചു… കൂടെയുള്ള അഞ്ചുപേരുടെ ബലത്തിലാണ് അവന്റെ നിൽക്കെന്ന് എനിക്ക് തോന്നി… അച്ഛൻറെ ഒരു സ്വഭാവം വച്ച് ഒരു നേരത്തെ ഭക്ഷണത്തിനു പോലും ഇവന്മാർ ഇല്ലല്ലോ എന്ന് എനിക്ക് സഹതാപം തോന്നി.
മഹാദേവനെ പണിയാൻ വരുമ്പോൾ മിനിമം ഒരു പത്തിരുപത് പേരെങ്കിലും വേണ്ടേടാ…… കൈകൾ പിന്നിലേക്ക് കെട്ടിക്കൊണ്ട് മുന്നിൽ നിരന്നു നിൽക്കുന്ന അത്യാവശ്യ സൈസും ബോഡിയും ഉള്ളവന്മാരെ നോക്കി അച്ഛൻ മുരണ്ടു… 20 പേരു വന്നു പണിയാൻ അച്ഛൻ ഷക്കീല ആണോ എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും വെറുതെ എന്തിനാ എന്നു കരുതി ഞാൻ മൗനം പാലിച്ചു.
അതിന്റെ ഒന്നും ആവശ്യമില്ലെടാ മഹാദേവ.. ഞങ്ങളൊക്കെ ധാരാളം…… സതീശൻ വീണ്ടും പറഞ്ഞു.. ഇവന്മാരെ അച്ഛനെ പണിയാൻ വന്നതാണോ അതോ ഡയലോഗ് അടിക്കാൻ വന്നതാണോ എന്നൊരു സംശയത്തോടെ ഞാൻ നോക്കി.. ആ നിമിഷം കൂട്ടത്തിൽ ഒരുവൻ അതിവേഗത്തിൽ അച്ഛനു നേരെ പാഞ്ഞുകൊണ്ട് അവൻറെ കൈയിലെ ഇരുമ്പു അച്ഛൻറെ മുഖത്തിനു നേരെ വീശി.