എനിക്ക് ഒന്നുമില്ല.. കൊടുങ്കാറ്റിൽ ഉണ്ടായവൻ ചാറ്റൽ മഴ കണ്ട് പേടിക്കേണ്ട ആവശ്യമുണ്ടോ….. ഞാൻ സ്റ്റഫിയെ നോക്കി ഒരു ഉളുപ്പുമില്ലാതെ തള്ളി.
അതിന് അവൾ എന്നെ ഒരു കള്ള ഗൗരവത്തോടെ കൂർപ്പിച്ചു നോക്കി.. ബാക്കി മൂന്ന് അവന്മാരും വാപൊത്തി ചിരിക്കുന്നുണ്ടായിരുന്നു.. സാഹചര്യം ഒന്ന് അയഞ്ഞതിന്റെ ആശ്വാസം എന്നിലും നിറഞ്ഞു.. പിന്നെ അപ്പുവിനെ പരിചയപ്പെടുത്തി കൊടുത്ത ശേഷം ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു.
ഇടയ്ക്ക് അവന്മാര് ചായ കുടിച്ചിട്ട് വരാം എന്നും പറഞ്ഞ് അപ്പുവിനെ നിർബന്ധിച്ച് അവരോടൊപ്പം കൊണ്ടുപോയി.. ഞാനും സ്റ്റെഫിയും മാത്രമായി മുറിയിൽ.
അവന്മാര് ഇറങ്ങിയ നിമിഷം സ്റ്റഫിയുടെ നോട്ടത്തിന്റെ വിധം മാറിയത് ഞാൻ ശ്രദ്ധിച്ചു.. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു ഭാവം.
നാശത്തിലേക്കാണ് നിൻറെ പോക്ക് എന്ന് എൻറെ ഉള്ളിൽ ഇരുന്ന് ആരോ പറയുന്നുണ്ടായിരുന്നു.
എൻറെ കാശി.. ഞാൻ എത്ര ഭയന്നു എന്നറിയാമോ നിനക്ക്.. നിന്നെ ഓർക്കാത്ത ഒരു രാത്രി പോലുമില്ല ഇപ്പോൾ….. പറഞ്ഞുകൊണ്ട് അവൾ ചെറുതായി ഒന്ന് തേങ്ങി എൻറെ നെഞ്ചിൽ മുഖം അമർത്തി.
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ എന്നും മാലയിട്ട് ഫോട്ടോ നോക്കി എന്നെ ഓർക്കാം നിനക്ക് എന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവളുടെ തലമുടിയിലൂടെ തലോടി.
എന്തുപറഞ്ഞാലും എന്നോട് അത്രയും ഇഷ്ടമുള്ള ഒരു പെണ്ണാണ് നെഞ്ചിൽ കിടക്കുന്നത്.. അന്നത്തെ കളിക്ക് ശേഷം അല്പം ഒക്കെ വാശി കാണിച്ചെങ്കിലും എന്നെ മനസ്സിലാക്കി പിന്നീട് അധികം എന്നെ ശല്യം ചെയ്യില്ല അവൾ.
ആ ഒരു ബഹുമാനവും ഇഷ്ടവും എനിക്ക് അവളോട് ഇപ്പോഴുമുണ്ട്.