അങ്ങനെയൊക്കെ ഓരോ കൊണഞ്ഞ ചിന്തയുമായി കിടക്കുന്നതിനിടയിൽ അല്ലിയുടെയും എൻറെയും കണ്ണുകൾ തമ്മിൽ ഒന്നൊടക്കി.
തലകീഴായി മറിഞ്ഞു എൻറെ ചിന്തകളും വികാരങ്ങളും അസഹിഷ്ണുതയും.
എൻറെ വലതുവശത്ത് ഇരുന്ന അവളുടെ വിരലിൽ ഞാൻ എൻറെ വിരലുകൾ കോർത്തു… അവളുടെ കണ്ണുകളിൽ എന്നോട് എന്തോ പറയുവാനുള്ള വ്യഗ്രത ഞാൻ കണ്ടു.. ഞങ്ങൾ മാത്രം ആയെങ്കിൽ എന്നപോലെ.. എൻറെ ഹൃദയം.
എൻറെ ആർദ്രമായ ഹൃദയത്തിൽ അവളോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞു.. ഇത്രയും പ്രണയിക്കുന്നുണ്ടോ എൻറെ ചേച്ചിയെ ഞാൻ..
ഇടതുവശത്തെ തോളിൽ ഒരു പിച്ച് കിട്ടിയതും ഞാനൊന്നു മുഖം തിരിച്ചു നോക്കി.. ഒരു കള്ളച്ചിരിയുമായി എന്നെ നോക്കുന്ന കുഞ്ഞു.. ഞാൻ ചിരിച്ചു പോയി.. എൻറെ മനസ്സ് വായിക്കാൻ അവളെ കഴിഞ്ഞിട്ടേ ഉള്ളൂ.. അവളെ ഞാൻ എൻറെ നെഞ്ചിലേക്ക് ചുറ്റിപ്പിടിച്ച് കിടത്തി.
അമ്മയാവട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ എനിക്ക് കഞ്ഞി കോരി തരുന്ന തിരക്കിലാണ്.. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് പോലും ഉണ്ടാവില്ല ഇത്രയും സൂക്ഷ്മത എന്ന് തോന്നിപ്പോയി അമ്മയുടെ കഞ്ഞികോടി തരൽ കണ്ടപ്പോൾ.
ഞാൻ അങ്ങനെ കഞ്ഞിയും കുടിച്ച് മലർന്നു കിടന്നു.. ഇരുവശങ്ങളിലും കുഞ്ഞിയും ചേച്ചിയും അടുത്തായി എന്നെ അത്രയും വാത്സല്യത്തോടെ ഊട്ടുന്ന അമ്മയും.. ചുറ്റും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പിടി മനുഷ്യരും.
🌹🌹🌹
നീ ഇടയ്ക്ക് ഇടയ്ക്ക് ചിറക്കൽ കാശിനാഥൻ എന്നു പറയുമ്പോൾ ഞങ്ങൾ കരുതിയില്ല ഇത്രയും വലിയൊരു സംഭവമാണ് നീയെന്ന്……. മനു എന്നെ നോക്കി മൂക്കത്ത് വിരൽ വച്ചുകൊണ്ട് പറഞ്ഞു.
എന്നാൽ എന്റെ ശ്രദ്ധ അല്പം മാറി മുഖവും വീർപ്പിച്ചു നിൽക്കുന്ന അപ്പുവിലായിരുന്നു… മനുവും വിശാഖും എന്നോട് ഇത്രയും അടുത്ത് ഇടപഴുകുന്നത് ഇഷ്ടപ്പെടാതെ കൊതികുത്തി നിൽക്കുന്നവനെ കണ്ട് എനിക്ക് ഒരേ സമയം ചിരിയും അതിയായ സ്നേഹവും തോന്നി പോയി അവനോട്.