എൻറെ പ്രണയമേ 8 [ചുരുൾ]

Posted by

ചെറുപ്പം മുതലേ അനുഭവിച്ച ക്രൂരതകൾ.. കൺമുന്നിൽ കണ്ട അനീതികൾ.. അമ്മയുടെയും പെങ്ങന്മാരുടെയും കണ്ണുനീർ.. നിസ്സഹായരായ നിഷ്കളങ്കരുടെ ദൈന്യത നിറഞ്ഞ മുഖങ്ങൾ.. ഉറക്കം പോലും വരാതെ എന്നെ വേട്ടയാടിയ രാത്രികൾ.

ഞാൻ തോക്ക് ഒന്ന് ലോഡ് ചെയ്തു.. അപ്പുവിന്റെ കരം എൻറെ തോളിൽ അമർന്നു.. ഞാൻ അവനെ മുഖം തിരിച്ചു നോക്കി.

അവൻ എന്നെ നോക്കി വേണ്ട എന്നപോലെ തലവിലങ്ങനെ ആട്ടി.

നമ്മളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല ഇയാൾ ഇനി….. ഞാൻ അവനെ നോക്കി പറഞ്ഞു.. ചെറുതായി ശബ്ദം ഇടറിയിരുന്നു.

അവൻ മുഖം കുനിച്ചുകൊണ്ട് തോളിൽ നിന്നും കരം പിൻവലിച്ച നിമിഷം തോക്കിന്റെ കുഴൽ ഞാൻ എനിക്ക് ജന്മം തന്ന എൻറെ അച്ഛൻ എന്നു പറയുന്ന പ്രപഞ്ച പുണ്ടച്ചി മോന്റെ മുഖത്ത് ചൂണ്ടി.

കണ്ണാ…… അമ്മയുടെ ദയനീയമായ ഒരു കരച്ചിൽ.. ഞാൻ തിരിഞ്ഞു നോക്കിയില്ല.. പാദസര കിലുക്കം എനിക്ക് നേരെ വരുന്നത് ഞാൻ അറിഞ്ഞു.

അരുത് കണ്ണാ.. ചെയ്യരുത്.. ജന്മം തന്ന ആളാണ്.. അമ്മയ്ക്ക് വേണ്ടി ചെയ്യരുത് കണ്ണാ……. നിറഞ്ഞ കണ്ണുകൾ.. അപേക്ഷ നിറഞ്ഞ സ്വരം.. എനിക്ക് അത്ഭുതം തോന്നി.. ഒരു ജന്മം മുഴുവൻ കണ്ണുനീരു മാത്രം തന്ന ഒരു മനുഷ്യനോട് എങ്ങനെ ക്ഷമിക്കുവാൻ സാധിക്കുന്നു… മൈര് അമ്മ അവിടെന്ന് ഓടി വരുന്നതിനു മുൻപ് തന്നെ വെടിവെച്ചാൽ മതിയായിരുന്നു… ഇതിപ്പോ ഇമോഷണൽ ഡാമേജ് ആയല്ലോ ഭഗവാനെ.

ഞാൻ ചേച്ചിയെയും കുഞ്ഞിയെയും ഒന്ന് നോക്കി.. ചേച്ചി അങ്ങ് പൊട്ടിക്കടാ എന്നപോലെ നിൽക്കുകയാണ്.. കുഞ്ഞി എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

Leave a Reply

Your email address will not be published. Required fields are marked *