എങ്ങനെ സാധിക്കുന്നു എന്നറിയില്ല കൃത്യമായി മുഖം ചെന്ന് ഭിത്തിയിൽ ഒന്ന് ചുംബിച്ചു… കഷ്ടകാലം പിടിച്ചവൻ വിശന്നിട്ട് ഒരു പാക്കറ്റ് മിച്ചറു മേടിച്ചപ്പോൾ അതിൽ കടല ഇല്ല എന്നു പറഞ്ഞതുപോലെ ഞാനെൻറെ മുഖമൊന്ന് അമർത്തി തിരുമ്മി.
കണ്ണ് ഒന്ന് അടച്ചു തുറന്നതും വെളുത്ത ഭിത്തി എൻറെ മുന്നിൽ കണ്ടു.. കരണ്ട് വന്നല്ലോ എന്ന ചിന്തയിൽ ഞാൻ വെട്ടി തിരിഞ്ഞു നോക്കി.
ഊമ്പി… ഒരു അഞ്ചു പേർ.. കയ്യിൽ കത്തി ഇരുമ്പിന്റെ വടി ചെറിയൊരു വടിവാൾ എന്നിവയൊക്കെ പിടിച്ച് അച്ഛനെ തന്നെ നോക്കി നിൽക്കുന്നു… അവന്മാരുടെ മുഖത്ത് ഷഡ്ഡി പോലത്തെ എന്തോകൊണ്ട് ഒരു മാസ്കും.. മുഖം മുഴുവൻ മറച്ചിട്ടുണ്ട്.
ഞാൻ അമ്മയെയും ചേച്ചിയെയും കുഞ്ഞിയെയും നോക്കി… അമ്മ ഞെട്ടി വിറച്ചു നിൽക്കുകയാണ്.. കുഞ്ഞി വിറയ്ക്കുന്നുണ്ട് അവൾ ചേച്ചിയെ ചുറ്റി പിടിച്ചിട്ടുണ്ട്.. ചേച്ചി ആവട്ടെ അത്ര പേടി ഒന്നുമില്ലെങ്കിലും ഒരു അന്താളിപ്പ് മുഖത്ത് സ്പഷ്ടം.
അപ്പോഴാണ് കയ്യിൽ ഒരു ഇരുമ്പു വടിയുമായി ആറാമൻ മുൻ വാതിലിലൂടെ അകത്തുകയറി അതും കുത്തിയിട്ട് സ്ലോമോഷനിൽ തെലുങ്കു സിനിമയുടെ നായകൻറെ എൻട്രി പോലെ എന്ന് തോന്നിക്കുന്ന വിധത്തിൽ കയറി വരുന്നത്.
എന്താണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നതെന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ഒന്നും മനസ്സിലാകാതെ എല്ലാത്തിനെയും നോക്കി.
അപ്പോഴാണ് അതിൽ ഒരുത്തന്റെ കുടവയർ എൻറെ ശ്രദ്ധയിൽ പെട്ടത്.. ഈ കുടവയർ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ചിന്തയിൽ ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി അവൻറെ മുഖത്തേക്ക്.. അവൻറെ കണ്ണുകളിൽ ഞാൻ തറപ്പിച്ചുനോക്കി… സതീശൻ എൻറെ ചുണ്ടുകൾ മന്ത്രിച്ചു.