ഒന്നുമില്ല ചേച്ചി പെണ്ണേ…… ഇടറുന്ന സ്വരത്തിൽ ഞാൻ പറഞ്ഞു.
എൻറെ വലതു കൈ ഞാൻ അമ്മയുടെ അരക്കെട്ടിൽ അപ്പോഴേക്കും ചുറ്റി എൻറെ നെഞ്ചിലേക്ക് വിങ്ങിപ്പൊട്ടി കരയുന്ന അമ്മയെ ചേർത്തു കഴിഞ്ഞിരുന്നു ഞാൻ.
രണ്ടുംകൂടി ഇങ്ങനെ കരഞ്ഞു എന്നെ കൊല്ലുമോ എന്നൊരു സംശയം എനിക്ക് തോന്നി നിമിഷം ഞാൻ വെറുതെ ഒന്നു മുന്നോട്ടേക്ക് നോക്കി.
സതീശനും ബാക്കിയായ ഒരുവനും കയ്യിൽ വടിവാളുമായി ഞങ്ങളെ നോക്കി നിൽക്കുന്നു.. അമ്മയെയും ചേച്ചിയെയും ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ഒന്ന് ചുറ്റും നോക്കി.. എൻറെയും ചേച്ചിയുടെയും അമ്മയുടെയും ആക്രമണങ്ങളിൽ നാലുപേർ നിലത്തു കിടന്ന് ഇഴയുന്നു.. കൂട്ടത്തിൽ പുഴു പോലെ ചുരുണ്ടു കിടക്കുന്ന അച്ഛനെ കണ്ടതും എനിക്കൊരു മനസമാധാനം തോന്നി.
സതീശനും കൂടെയുള്ള വാണവും ഞങ്ങൾക്ക് നേരെ രണ്ടടി വച്ചതും അവർ നിശ്ചലമായി… അവരുടെ നോട്ടം എങ്ങോട്ടാണെന്ന് കണ്ടതും എൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
എപ്പോഴും വൈകിവരുന്ന പോലീസുകാരെ പോലെ അല്പം വൈകിയാണെങ്കിലും ജീവൻ പോകുന്നതിനു മുമ്പ് കുഞ്ഞി എത്തിയല്ലോ എന്നൊരാശ്വാസത്തോടെ ഞാൻ അച്ഛനെയും അമ്മയുടെയും മുറിയുടെ വാതിൽക്കലേക്ക് നോക്കി.
കയ്യിൽ ഇരട്ടക്കുഴൽ തോക്കും പിടിച്ചുകൊണ്ട് പകയോടെ അവരെ നോക്കി നടന്നു വരികയാണ് കുഞ്ഞ്… അമ്മയുടെയും അല്ലിയുടെയും മുഖത്ത് അത്ഭുതം ഞാൻ കണ്ടു.
അച്ഛൻറെ തോക്കാണ്.. അച്ഛൻ എങ്ങോട്ടെങ്കിലും വെടിവയ്ക്കാൻ പോകുമ്പോൾ ഞാനും കുഞ്ഞിയും പണ്ട് ഒരുപാട് വാഴയിൽ വെടിവെച്ച് പ്രാക്ടീസ് ചെയ്തിട്ടുള്ള തോക്ക്.