പക്ഷേ, അയാൾ ഉരച്ച തീപ്പെട്ടിക്കൊള്ളി പുറത്തേക്ക് വീശിക്കാണിക്കുകയാണ് ചെയ്തത്. പുറം തിരിഞ്ഞു നിന്നതിനാൽ അവനെയൊട്ടു കണ്ടതുമില്ല
“മോളേ. ഞാനൊന്നു കക്കൂസിൽ പോയി വരാം” അകത്ത് അമ്മയുടെ സ്വരം
സംശയത്തിന്റെ ആയിരം കടന്നലുകൾ തലക്കുള്ളിൽ മൂളിപ്പറന്നു. ഇയാൾ അമ്മയ്ക്ക് സിഗ്നല് കൊടുത്തതാണോ? കൂടുതൽ ചിന്തിച്ച ബുദ്ദിമുട്ടേണ്ടി വന്നില്ല. അമ്മയുടെ കാലടി ശബ്ദം അടുത്തെത്തി.
“രാഘവേട്ടാ…” പതുങ്ങിയ വിളി
തൊട്ടു മുന്നിൽ കെട്ടിപ്പുണരുന്ന നിഴലുകൾ!
മനസ്സിൽ ഒരു വിഗ്രഹം വീണുടഞ്ഞു. അച്ചന്റെ തിരോധാനത്തിനു ശേഷം കൂലിപ്പണിയെടുത്ത് മക്കളെ പോറ്റിയ തങ്ക് വിഗ്രഹം. കള്ളിന്റെ ലഹരി ആവിയായിപ്പോയ അവൻ എന്താണു ചെയ്യേണ്ടതെന്നറിയാതെ അന്തിച്ച് നിന്നു. പെട്ടെന്ന് സംയമനം വീണ്ടെടുത്ത അവൻ, അവർ തന്റെ ദേഹത്ത് ട്ടാതിരിക്കാൻ മൂലയിലേക്ക് ഒതുങ്ങിനിന്നു എന്തുകൊണ്ടാണ് തനിക്ക് പ്രതികരിക്കാൻ കഴിയാത്തത്? പ്രതികരിച്ചാൽ തന്റെ സ്വപ്ന ഗോപുരം ചീട്ടുകൊട്ടാരം പോലെ തകരും എന്നു ഭയന്നിട്ടാണോ? തന്റെ എല്ലാമല്ലാമായ ശ്രീകലയുടെ അച്ചനാണ് തന്റെ അമ്മയോടൊപ്പം അവൻ കടുത്ത അസഹ്യതയോടെ തല കുനിച്ച നിന്നു.
“രാഘവേട്ടാ. അവനവിടെ വന്നിരുന്നല്ലോ, എന്നിട്ടും രാഘവേട്ടനെ കണ്ടില്ലാന്നു പറഞ്ഞു.”
“അപ്പം ഞാനവിടെ ഇല്ലായിരുന്നെട’ അയാളവളുടെ മുല പിടിച്ച കശക്കുന്നതിനിടയിൽ പറഞ്ഞു. “കല മോളുടെ കല്യാണം കഴിഞ്ഞാൽ പാതി സമാധാനമായി. ഒരു ആൺകുട്ടിയില്ലാത്തതിന്റെ വിഷമം ഇപ്പഴാണെടീ ശരിക്കും അനുഭവിക്കണത്”