“ശ്..നോക്കാം.”
“അങ്ങനെ വഴിക്ക് വാ..”
അവളൊന്നും മിണ്ടിയില്ല.
“നാളെ കാണാം..”
അതും പറഞ്ഞ് വരുൺ ലിഫ്റ്റ് കയറാൻ നടന്നു. ആമിക്ക് എന്തു ചെയ്യണമെന്നറിയാതെ പകക്കുകയാണ്. ഇവൻ എന്തായാലും തന്നെ വിടില്ലെന്ന് ഉറപ്പായി. അവനെ മാറ്റി നിർത്തണമെന്ന് പറഞ്ഞ ഏട്ടനോട് താനെങ്ങനെ പറയും ഇന്നത്തെ കാര്യം..
ഓഫീസിനു പുറത്തിറങ്ങിയ ശ്രീ ആമിയുടെ അടുത്തേക്ക് ചെന്നു. വിയർപ്പിനൊപ്പം അവളിൽ നിന്നും രണ്ട് തരം പെർഫ്യൂം ഗന്ധം വരുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. അതിന്റെ കാരണം ചോദിക്കണോ വേണ്ടയോ എന്ന ശങ്കയിലാണ് ശ്രീയുടെ മനസ്സ്. ആമിയാണെങ്കിൽ ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാതെയുള്ള അവരുടെ യാത്രയിൽ ശ്രീക്ക് അസഹിഷ്ണുത തോന്നി അവൻ തന്നെ മൗനം അകറ്റി.
“എടി.. എന്തു പറ്റി.. ഒന്നും മിണ്ടാത്തെ..?”
“ഒന്നുല്ല..”
“ഏയ്. എന്തോ ഉണ്ട് പറയ്..”
“ഒന്നുമില്ലെന്ന്..”
“നിന്നെ കണ്ടാൽ എനിക്കറിയില്ലേ..”
ഇനിയും മറച്ചു വെക്കേണ്ടതില്ലെന്ന് കരുതി അവൾ വേഗം തന്നെ കാര്യത്തിലേക്ക് കടന്നു.
“അവരുമായുള്ള റിലേഷൻ നിർത്തണമെന്നല്ലേ ഏട്ടൻ പറയുന്നേ..”
“അതെ..”
“എങ്കി ഞാൻ റിസൈൻ ചെയ്യാം..”
ഒരു നിമിഷത്തേക്ക് ശ്രീ ഒന്നും മിണ്ടിയില്ല.
“ഏട്ടാ..”
“മ്മ്.. മനസിലായി..”
“എന്ത്..?”
“വീണ്ടും എന്തോ നടന്നിട്ടുണ്ട്..”
“ഉം..”
“എന്താ കാര്യം പറയ്..”
“ഞാൻ ബാത്‌റൂമിൽ പോയെന്ന് പറഞ്ഞില്ലേ.. ഒപ്പം റിതിയും ഉണ്ടായിരുന്നു.”
അത് കേട്ട് ശ്രീക്ക് ഒന്നും മിണ്ടാനായില്ല.
“ഒരിക്കൽ എല്ലാത്തിനും സമ്മതിച്ച് പെട്ടെന്ന് എല്ലാം ഒഴിവാക്കാൻ പറയുന്നത് പോലെ കഴിയില്ല ഏട്ടാ.. സമ്മതിക്കില്ല..”