“പ്രാന്താ…!”
“എന്റാമി.. എന്തൊരു ഭംഗിയാടി..”
“കുന്തം.. ഞാനിത് ഇടില്ല..”
“എന്തേ…എന്തു പറ്റി..?”
“നോക്ക്.. എന്റെ വയറ് കാണുന്നില്ലേ..?”
“ഉഫ്.. എന്റെ പെണ്ണേ.. അതല്ലേ ഇതിന്റെ ചന്തം…!”
“പിന്നേ…” അവൾ ചുണ്ട് കോട്ടി.
“നീ അന്ന് സാരി ഉടുത്തപ്പോഴും വയറും പൊക്കിളുമൊക്കെ കാണാമായിരുന്നല്ലോ..”
“അതിൽ സാരി വച്ച് മറക്കാനെങ്കിലും പറ്റും.. ഇത് ഞാൻ എന്ത് ചെയ്യാനാ…?”
“ഇതിൽ മറക്കുവോ പിടിക്കുവോ ഒന്നും ചെയ്യേണ്ട.. അത്രക്ക് ഭംഗിയുണ്ട് നിന്റെ വയറ് കാണാൻ..”
അവനവളുടെ നഗ്നമായ വയറിൽ പൊക്കിൾ ചേർത്ത് തലോടിക്കൊണ്ട് പറഞ്ഞു.
“അയ്യേ..”
അൽപം നാണത്തോടെ അവളവന്റെ മേലേക്ക് ചാഞ്ഞു.
“എന്തേടി..?”
“ഇങ്ങനെ നടക്കാൻ എനിക്ക് ചമ്മലാ ഏട്ടാ.. അറിയുന്നേ ആരേലും കണ്ടാൽ അത് മതി..”
“അറിയുന്ന ആരും കാണില്ല.. നമ്മളന്നു പോയ ഹോട്ടലിലേക്ക് തന്നെ പോകാം.. പോരെ..?”
“ശ്ഹ്.. എന്നാലും..”
“ഒരേന്നാലുമില്ല.. വാ..”
അവനവളുടെ കൈ പിടിച്ച് നടക്കാനോങ്ങിയപ്പോൾ അല്പം ബലം പിടിച്ച് മടിയോടെ അവൾ തഞ്ചി നിന്നു. പക്ഷെ അപ്പോഴും തലയിൽ ചലിക്കുന്ന ലഹരി കണങ്ങൾ അവൾക്ക് വിലങ്ങുതടിയായി രണ്ടു ചിന്തകളിൽ കൊണ്ടെത്തിക്കുന്നത് പോലെ തോന്നി
“വാ.. പെണ്ണേ…”
റിതിന്റെ രണ്ടാമത്തെ വലിക്ക് അവനോടൊപ്പം ആമിയും പുറത്ത് കടന്നു. ചുറ്റിലും കണ്ണോടിച്ച് ആളുകളെ ശ്രദ്ധിക്കുമ്പോഴാണ് സെയിൽസ് ഗേൾന്റെ വക കൊമ്പ്ലിമെന്റ്..
“വൗ..ചേച്ചി സൂപ്പർ…!”
അത് കേട്ടപ്പോൾ ആമിക്ക് നല്ല സന്തോഷമായി. തന്നെ പോലൊരു പെണ്ണിൽ നിന്നും നല്ല വാക്കുകൾ കേട്ടതിന്റെ സന്തോഷം. ഇത്തരത്തിൽ മോഡേൺ ഡ്രസ്സ് ധരിക്കുന്നതൊക്കെ ഇവിടെ സുപരിചിതമാണെന്ന ധ്വനിയും അവളുടെ ഭാവത്തിൽ ഉണ്ടായിരുന്നു. സെയിൽസ്ഗേളിനെ നോക്കി ചിരിച്ചു കൊണ്ട് ആമി റിതിനെ നോക്കി.