കിരൺ: നീ കരയാതെ. റിയാലിറ്റി accept ചെയ്യൂ, എന്നിട്ട് എപ്പോഴും കാണാറുള്ള അമ്മു ആയിട്ട് ജീവിക്ക്.
അമ്മു: ഞാൻ അങ്ങനെ തന്നെ അല്ലെ എപ്പോഴും. എന്തോ നിന്നോട് ഷെയർ ചെയ്യാൻ തോന്നി. അതുകൊണ്ട് പറഞ്ഞതാ. സോറി നിൻ്റെ മൂഡ് ഉം കളഞ്ഞു ഞാൻ.
കിരൺ: പോടീ പെണ്ണെ… നീ ധൈര്യം ആയിട്ട് ഇരിക്ക്.
അമ്മു അവൻ്റെ കൈ വിടീച്ചു അവളുടെ കണ്ണുകൾ തുടച്ചു.
കിരൺ: നീ പോയി മുഖം കഴുകി വാ.
അമ്മു: ഹ്മ്മ്…
അമ്മു എഴുനേറ്റു
അമ്മു: ഡോ… ഇത് അറിയാവുന്നത് ഈ ലോകത്തിൽ എനിക്കും ജിമ്മിക്കും നിനക്കും മാത്രം ആണ്.
കിരൺ: നീ പേടിക്കേണ്ട. നീ സന്തോഷം ആയിട്ട് ഇരിക്ക്.
അമ്മു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വാഷ് റൂമിലേക്ക് നടന്നു.
പെട്ടന്ന് ഡോർ തുറന്നു ധന്യയും അനു ഉം വന്നു, കൈയിൽ എന്തൊക്കെയോ പാത്രങ്ങൾ ഒക്കെ ആയി.
അനു: ചേട്ടന് ഈ ന്യൂസ് കേട്ടു ബോർ അടിക്കില്ലേ?
ധന്യ: ഉവ്വ… അമ്മു എവിടെ?
കിരൺ: അവൾ വാഷ് റൂമിൽ…
അവർ രണ്ടു പേരും കൂടി കിച്ചൻ ലേക്ക് പോയി. പിന്നാലെ വാഷ് റൂമിൽ നിന്ന് ഇറങ്ങി വന്ന അമ്മുവും, കിരൺ നെ നോക്കി ചിരിച്ചു കൊണ്ട് കിച്ചൻ ലേക്ക് നടന്നു…
കിരൺ ൻ്റെ കണ്ണുകൾ TV ൽ ആയിരുന്നെങ്കിലും, മനസ്സിൽ നിറയെ അമ്മു ൻ്റെ നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകൾ ആയിരുന്നു. പാവം… മനസിലെ സ്വന്തം സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി, പുറമെ ചിരിച്ചു കൊണ്ട് ബോൾഡ്നെസ്സ് കാണിക്കുന്ന സുന്ദരിയായ അമ്മു… ആർക്കും മനസിലാവില്ല അവളുടെ ഉള്ളിൽ എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടെന്നു. അമ്മു എന്തുകൊണ്ട് ആണ് എന്നോട് ഇത് ഷെയർ ചെയ്തത്? എന്തോ കിരൺ നു ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.