ധന്യ: നിങ്ങൾ രാവിലെ പോകുവോ അമ്മു?
അമ്മു: ജിമ്മി രാവിലെ പോവും, ഞാൻ നാളെ ലീവ് ആണ്. എനിക്ക് ചെക്ക് അപ്പ് ഉണ്ട്.
കിരൺ: ചെക്ക് അപ്പ് ഓ?
ധന്യ: ഹ്മ്മ്, ഞാൻ ചേട്ടനോട് പറഞ്ഞിരുന്നില്ല, അവൾക്ക് ആണോ ജിമ്മിക്ക് ആണോ എന്ന് ഇപ്പോഴും ഇവർക്കു അറിയില്ല.
അമ്മു: അവനു തന്നെ, പക്ഷെ അവൻ സമ്മതിക്കണ്ടേ? പിന്നെ അവൻ്റെ സമാധാനത്തിനു ഞാൻ ഇടക്ക് ഇടക്ക് ചെക്ക് അപ്പ് നു പോകും.
കിരൺ: കാര്യം എന്താ?
ധന്യ: ഇൻഫെർട്ടിലിറ്റി പ്രശനം.
കിരൺ: മൈ ഗോഡ്… എനിക്ക് അറിയില്ലായിരുന്നു.
ധന്യ: ചേട്ടന് എങ്ങനെ അറിയാൻ പറ്റും, അത് അവർക്ക് അല്ലെ അറിയൂ.
അമ്മു: ഹഹഹ… ചിരിപ്പിക്കാതെ ധന്യ. ചേട്ടാ, അവനു കൗണ്ട് തീരെ കുറവാണ്. അതാണ് ഇഷ്യൂ. പക്ഷേ അവൻ്റെ ഈഗോ അത് സമ്മതിക്കുന്നില്ല.
കിരൺ: വീട്ടിൽ അറിയില്ലേ?
അമ്മു: അവൻ്റെ ഇഷ്യൂ ആണെന്ന് പറഞ്ഞിട്ടില്ല. ഇത് ഇങ്ങനെ ഇരിക്കട്ടെ.
ധന്യ: ചേട്ടൻ നാളെ ഓഫീസ് ൽ പോകുമ്പോൾ ഇവളെ ഡ്രോപ്പ് ചെയ്യൂ കെട്ടോ.
കിരൺ: ഹ്മ്മ്…
അമ്മു: ഡോ, താൻ ഇത് ഇനി ആരോടും പറയാൻ നിൽക്കണ്ട കെട്ടോ.
കിരൺ: അവനോട് പറയാൻ വയ്യേ നിനക്ക്, നല്ല treatment എടുക്കാൻ.
അമ്മു: ഹ്മ്മ്… ചെയ്യണം.
അമ്മു സങ്കടത്തിൽ മുങ്ങിയ ഒരു ചിരി ചിരിച്ചു കിരൺ നെ നോക്കി.
ധന്യ: അമ്മു, നീ ചേട്ടൻ ആയിട്ട് സംസാരിച്ചു ഇരിക്ക്, ഞാൻ ഇപ്പോൾ വരാം.
അമ്മു: ഞാൻ വരണോ?
ധന്യ: വേണ്ട ഡാ, അനു ഉണ്ടല്ലോ.
അമ്മു: ഓക്കേ. ഞാൻ വരണം എങ്കിൽ വിളിക്കണേ.
ധന്യ: ആഹ് ഓക്കേ.
ധന്യ എഴുനേറ്റ് അനു ൻ്റെ ഫ്ലാറ്റ് ലേക്ക് നടന്നു.
അമ്മു: ഡോ…