ഞാൻ മീനാക്ഷിയെ നോക്കി പറഞ്ഞപ്പോൾ മീരയും, ലളിത ചേച്ചിയും, ഉഷാമ്മയുമെന്നെ ഞെട്ടലോടെ നോക്കി… സന്ധ്യാ വല്യമ്മയും, ശോഭന ചിറ്റയുടെയും മുഖത്തു എന്നോടുള്ള പിൻതുണ വ്യക്തമായിരുന്നു…
“നോക്കി നിന്ന് സമയം കളയാതെ പോയി എല്ലാം കെട്ടി പെറുക്കി ഇറങ്ങാൻ നോക്ക്…”
ഞാൻ ലളിത ചേച്ചിയുടെ കൈയിൽ നിന്നും മീനാക്ഷിയെ പിടിച്ച് വലിച്ചു അകത്തെ വാതിലിന് അരികിലേക്ക് തള്ളി വിട്ടപ്പോൾ അവിടെ നിന്നിരുന്ന ചിറ്റ വഴി മാറി തന്നു… എനിക്ക് പുറം തിരിഞ്ഞാണ് ഇരിക്കുന്നതെങ്കിലും മീരയും നോട്ടതിന്റെ ചൂട് എനിക്ക് അനുഭവിച്ചു അറിയാൻ പറ്റുന്നുണ്ടായിരുന്നു…
.
.
.
.
.
… തുടരും….