ശോഭന ചിറ്റ ചെറിയച്ഛനെ നോക്കി ചീറി…
“അല്ലേലാ അയ്യപ്പനെ വിളിച്ച് വരുത്തി ആയാളുടെ കൂടെ വിട്ടാല്ലോ… ഇവളുടെ വായിറ്റിലുള്ള കാര്യമൊന്നും അവനോട് പറയേണ്ട… പിന്നെ അറിയുമ്പോൾ അവൻ എന്താന് വെച്ചാൽ ഇവളെ ചെയ്യട്ടെ…“
സന്ധ്യാ വല്യമ്മ ചിറ്റയോടായി പറഞ്ഞു…
”എന്നിട്ട്… നമ്മളിതെല്ലാം അറിഞ്ഞോണ്ട് നാടകം കളിച്ചതാന് മനസ്സിലാവുമ്പോൾ അയ്യപ്പൻ ഇവിടെ കയറി വരും… കണ്ണിൽ ചോരയില്ലാത്തവനാ…“
രാജൻ വല്യച്ഛൻ കൂട്ടി ചേർത്തു…
”ഇനി… ഹു ഹു.. ഇനി ഒരു നിമിഷമീ കണ്ടവർക്ക് കാല് വിരിച്ചു വെച്ച് കൊടുക്കുന്ന അസത്തിനെ ഈ തറവാട്ടിൽ കാണാൻ പാടില്ല… അടിച്ച് ഇറക്കി വിട്…ഹു..“
അച്ഛമ്മ ചുമച്ചു കൊണ്ട് കാറി… അച്ഛമ്മയുടെ കണ്ണുകൾ രണ്ടും കോപം കൊണ്ട് ചുമന്ന് തക്കാളി പോലെയായിരുന്നു… മീനാക്ഷിയെ തല്ലി കൊണ്ടു നിന്ന ലാളിത ചേച്ചി ഊർന്ന് നിലത്തേക്ക് ഇരുന്നു… മീരയും നിലത്തിരുന്നു ലളിത ചേച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു… മീനാക്ഷി മാത്രം കലങ്ങിയ കണ്ണുകൾ നിലത്ത് ഉറപ്പിച്ചു അവിടെ തന്നെ അനങ്ങാതെ നിന്നു…
“ഞാൻ ഒന്ന് പറയട്ടെ….”
ഞാൻ വീണ്ടും അലറിയപ്പോൾ അവുടെ നിശ്ശബ്ദത വീണു.. ഞാൻ വീണ്ടും തുടർന്നു…
“ഇവളിനി ഇവിടെ നിൽക്കാൻ പാടില്ലാ…”
“അതെ…”
ഞാൻ പറയുന്നതിനു യോജിപ്പ് സന്ധ്യാ വല്യമ്മയും അറിയിച്ചു…
“ഇവിടെ ഇറക്കി വിട്ടാലും കാര്യം നാട്ടുകാര് മുഴുവൻ അറിയും… അതു കൊണ്ട് നിനക്ക് എടുക്കാനുള്ള തുണിയും മണിയുമൊക്കെ എടുത്തോ… ദൂരെ എവിടെയേലും കൊണ്ടുപോയി വിട്ടേക്കാം…”