അച്ഛമ്മ അലറിക്കൊണ്ട് വീണ്ടും വടി വീശി… മുകളിൽ ഉയർന്നിട്ടു താഴേക്കു വന്ന വടി മീനാക്ഷിയുടെ തലയിൽ കൊള്ളാതെ ഒരു തല നാഴ് വിത്യാസത്തിൽ മാറി നിലത്തേക്ക് വന്ന് പതിച്ചു… ആ അടി കൊണ്ടിരുന്നേൽ മീനാക്ഷി താഴെ വീഴുമെന്ന് ഉറപ്പ്… ഇനി നോക്കി നിന്നാൽ ശെരിയാവില്ലെന്ന് മനസ്സിലായപ്പോൾ ഞാനൊരു ദീർക്ക ശ്വാസമെടുത്തു മുന്നോട്ടു നീങ്ങി…
“നിർത്ത്…”
ഞാൻ അലറിയപ്പോൾ എല്ലാവരും എന്നെ തറപ്പിച്ചു നോക്കി…
“ഇങ്ങനെ ഇവളെ തല്ലി എന്തേലും പെറ്റിയാൽ എല്ലാവർക്കും കൂടെ ജയിലിൽ പോയി കിടക്കാം…”
ഞാൻ ശബ്ദം കുറച്ചു കൂട്ടി പറഞ്ഞു…
“ഇത് ആരേലും അറിയുന്നതിലും നല്ലത് ജയിലിൽ പോയി കിടക്കുന്നതു തന്നെയാ…”
അച്ഛമ്മ എന്റെ നേരെ തിരിഞ്ഞു… വഴക്ക് ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ലെന്ന് എന്നിക്കു നല്ല ധാരണയുണ്ടായിരുന്നു…
“ഇവൾക്കു എന്തേലും പെറ്റിയാൽ നാട്ടുകാര് അറിയില്ലേ മുഴുവനും….”
ഞാൻ ശബ്ദം കുറച്ച് അച്ഛമ്മയോട് ചോദിച്ചപ്പോൾ അച്ഛമ്മയും ഒന്ന് മയപെട്ടു..
“പിന്നെ എന്ത് വേണമെന്ന ശ്രീ പറയ്യുന്നത്…”
ഇടയ്ക്ക് കയറി വല്യമ്മ ചോദിച്ചു…
“വേറെന്ത് ചെയ്യാനാ… ആ സുധിയെ ഇങ്ങ് വിളിക്ക്… അവൻ എവിടാന് വെച്ചാൽ വന്ന് കൊണ്ടു പോട്ടെ…”
ശോഭന ചിറ്റ എനിക്ക് മുൻപ് മറുപടി പറഞ്ഞു….
“അവൻ പെണ്ണും കെട്ടി ജീവിക്കുമ്പോൾ വിളിച്ചാൽ വന്ന് ഇവളെ കൊണ്ടുപോകുമോ എന്റെ ശോഭനേ…”
ബാലൻ ചെറിയച്ഛൻ എന്തോ ആലോചിച്ചു നിന്ന് പറഞ്ഞു…
“പിന്നെ… അവൻ വയിറ്റിൽ ഉണ്ടാക്കിയിട്ടു നമ്മൾ ചിലവിന് കൊടുക്കണോ… അവൻ വന്ന് കൊണ്ടു പോയി പോറുപിക്കുമോ പെറിപിക്കുമോ എന്താന് വെച്ചാൽ ആയിക്കോട്ടെ… ഇവളിനി ഇവിടെ നിൽക്കാൻ പറ്റില്ലാ…”