എന്റെ അടുത്തേക്ക് വന്ന് സന്ധ്യാ വല്യമ്മ വലിയൊരു രഹസ്യം പോലെ പറഞ്ഞു…
“എവിടെയാ ഒരുബട്ടവള്…. എവിടെയാന്നു…”
ഒരു വടിയിലൂനി അവിടേക്കു അലറി കൊണ്ട് അച്ഛമ്മ വന്നു… അച്ഛമ്മക്കു തൊട്ടു പുറകിലായി വരുന്ന ശോഭന ചിറ്റയുടെ മുഖത്ത് ചെറിയൊരു ക്രൂരത നിറഞ്ഞ ചിരിയുണ്ടോ… മീരയെന്നെ ദൈനീയമായി ഒന്ന് നോക്കി… കാര്യമവളോട് ദേഷ്യമൊക്കെ ഉണ്ടേലുമവളുടെ ആ ഒരു നോട്ടം മതിയാരുന്നു എന്നെ തളർത്താൻ… അച്ഛമ്മ വന്ന ഉടനെ കൈയിലുരുന്ന വടിയെടുത്ത് മീനാക്ഷിയുടെ നേരെ ഒന്ന് വീശി… ആ അടി കൊണ്ടത് മീനാക്ഷിക്കാണോ, മീരക്കാണോ അതോ ലളിത ചേച്ചിക്ക് ആണോ എന്നറിയില്ല… അച്ഛമ്മയുടെ കൈക്കു വലിയ ആരോഗ്യമൊന്നും ഇല്ലേലും ആ ഊന്നു വടി കൊണ്ടുള്ള അടി നല്ല ഇരിപ്പത് ആയിരുന്നിരിക്കണം…
“ഓടിക്കണം…. അടിച്ചോടിക്കണം… ഈ പെഴച്ചതുങ്ങളെ… എത്ര തലമുറയായി തറവാട്ടിൽ ഉണ്ടാക്കിയെടുത്ത സൽപ്പേരാ ഇവളൊക്കെ തൊലച്ചത്…”
അച്ഛമ്മ വീണ്ടും ചീറി…
“അന്നേ ഞാൻ അമ്മയോട് പറഞ്ഞതല്ലേ… ഇങ്ങനെയുള്ളതുങ്ങളെയൊക്കെ വീട്ടിൽ കയറ്റിയാൽ തറവാട് മുടിപ്പിക്കുമെന്ന്… അപ്പോൾ അനിയന്റെ മകൾ എന്നൊക്കെ അമ്മ തന്നെയല്ലേ പറഞ്ഞെ…”
എരി തീയിൽ എണ്ണ കോരി ഒഴിച്ചുകൊണ്ട് ശോഭന ചിറ്റ മൊഴിഞ്ഞു….
“ഇനി അമ്മ എന്ത് നോക്കി നിൽക്കുവാ… അടിച്ച് ഓടിക്ക് മൂനിനേം… നാട്ടുകാരുടെ മുന്നിലിനി തലയിൽ മുണ്ടിടാതെ നടക്കാൻ ഒക്കുമോ…”
സന്ധ്യാ വല്യമ്മയും അഭിപ്രായം പറഞ്ഞു…
“കൊല്ലുമെടി ഒരുമ്പട്ടവളെ നിന്നെ ഞാൻ… ചോറ് തന്ന കൈക്കു തന്നെ കൊത്തുന്നോ… തല്ലി കൊല്ലുമെടി ഞാൻ…”