ഞാൻ തിരിച്ചു തുണിയിലേക്ക് കണ്ണു മാറ്റി, അതിനെ കല്ലിലിട്ടു ഉരക്കുന്നതിനു ഇടയിൽ ശബ്ദം കടുപ്പിച്ചു പറഞ്ഞു…
“ഒരു സഹായം ചേയ്യാമെന്നോർത്ത് ചോദിച്ച എന്നെ പറഞ്ഞാൽ മതിയെല്ലോ… ഇയാള് അലക്കുവോ, പുഴുങ്ങി തിന്നുവോ എന്താന് വെച്ചാൽ ചേയ്…”
അത്രയും പറഞ്ഞിട്ട് എന്റെ മറുപടിയും കാത്ത് അവൾ കൈ കെട്ടി നിന്നു… ഞാൻ മറുപടി പറയാൻ പോയിട്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പണിയിൽ മുഴുകി നിൽക്കുന്നത് കണ്ടപ്പോൾ എന്തൊക്കെയോ പിറു പിറുത്തു കൊണ്ടവൾ തിരിഞ്ഞു നടന്നു….
തുണി അലക്കി കഴിഞ്ഞ് നല്ലതുപോലെ ഒന്ന് മുങ്ങി കുളിച്ചാണ് ഞാൻ കയറിയത്… തിരിച്ചു വരുന്ന വഴിയിൽ തന്നെ കണ്ട അഴയിൽ തുണി വിരിച്ചിട്ടു ഞാൻ മുറിയിലേക്ക് പോയി… കുറേ നേരമൊരു പുഷ്തകം കൈയിൽ എടുത്തു ഇരുന്നു… മനസ്സിൽ മുഴുവൻ ഓരോരോ ചിന്തകൾ ആയതുകൊണ്ട് വായന മാത്രം നടന്നില്ല….
ചിന്തകളിലിടക്ക് മീനാക്ഷിയുടെ ഗർഭവും കയറി വന്നു… അതിനെ കുറിച്ച് ആരോട് ചോദിക്കുമെന്നതാണ് പ്രശനം… മീരയോട് അത് ചോദിക്കാനായി പോലും തല്കാലം സംസാരം വേണ്ടെന്ന് ഞാൻ ഉറപ്പിച്ചു… മീനാക്ഷിയോട് തന്നെ അവസരം കിട്ടുമ്പോൾ ചോദിക്കാം… ഇനി അതിനെ കുറിച്ച് പറയാനാണോ മീര വന്നതെന്ന് അറിയില്ലല്ലോ… ആവും… അല്ലാതെ ഞാൻ തുണി തിരുമ്മുന്നത് കണ്ടിട്ടുള്ള വിഷമം ഒന്നുമല്ലല്ലോ… അവളുടെ ആവിശ്യങ്ങൾക്ക് മാത്രം ഞാൻ വേണം… ഇനി അത് നടപ്പില്ല… നമ്മളെ വേണ്ടാത്തോരെ നമ്മക്കും വേണ്ടാ… അല്ല പിന്നെ….
രാത്രി അത്താഴം കഴിക്കാൻ ഇറങ്ങി ചെന്നപ്പോളും ഞാൻ മീരക്ക് മുഖം കൊടുത്തില്ല… അച്ഛമ്മ നിർത്താതെ അച്ഛന്റെ കാര്യം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അത്താഴത്തിന്റെ സമയം മുഴുവൻ… കറികളുടെ കൂടെ കപ്പരയ്ക്കാ കറി കണ്ടപ്പോൾ അത് മീര വെച്ചത് ആവുമെന്ന് എന്നിക്ക് ഉറപ്പായിരുന്നു… അതുകൊണ്ട് തന്നെ ഞാനത് ഇലയുടെ ഒരു അരികിൽ മാറ്റി വെച്ചു… അതൊന്ന് കഴിച്ചു നോക്കാനുള്ള വെമ്പലിനെ ഞാൻ ഉള്ളിൽ തന്നെയൊരു കുഴി എടുത്തു മൂടി… എന്റെ വിദ്വേഷം അവൾക്കു മനസ്സിലാവണം… ഇത്ര നല്ലൊരു ചെക്കനെ വേണ്ടെന്ന് വെച്ചെല്ലോ എന്നോർത്ത് അവൾ വിഷമിക്കണം….
അന്ന് രാത്രിയിൽ കിടന്നപ്പോൾ തന്നെ ഞാൻ ഉറങ്ങി പോയി… രാവിലെ വലിയൊരു ബഹളം കേട്ടാണ് ഉണർന്നത്… കോണി പടി ഇറങ്ങുമ്പോൾ തന്നെ ഇത്രയും ദിവസം ചിന്തിച്ചുകൊണ്ടിരുന്ന മീനാക്ഷി ഗർഭത്തിന്റെ ഉത്തരമിപ്പോൾ കിട്ടുമെന്ന് ഞാൻ ഉറപ്പിച്ചു…