പെട്ടെന്ന് എന്റെ അരക്കെട്ടിൽ പല്ലുകൾ ആഴ്ന്നിറങ്ങി. കടുത്ത വേദന എന്റെ ശരീരത്തിൽ പടർന്നു. എന്നാൽ എനിക്ക് ചലിക്കുവാനോ നിലവിളിക്കുവാനോ ആയില്ല.
ശരീരം മരവിച്ച പോലെ. എന്റെ അരക്കെട്ടിൽ രശ്നം ഒഴുകുനുണ്ടാകണം. അറിയാൻ ആകുന്നില്ല. എന്നാൽ വയുവിൽ രക്ടഗന്ധം പടർന്നു. എന്താണെനിക്ക് സംഭവിക്കുന്നതെൻ പോലും പറയുവാൻ ആകുന്നില്ല.
അരക്കെട്ടിൽ കടുത്ത വേദനയുണ്ട്. അവരുടെ തല എന്റെ അരക്കെട്ടിൽ നിന്നും തള്ളിമാറ്റുവാൻ ആഗ്രഹിച്ചു. എന്നാൽ അപ്പോളും എന്റെ കൈകൾ അനക്കാൻ ആകുന്നില്ലായിരുന്നു.
അൽപസമയം കഴിഞ്ഞപ്പോൾ അരക്കെട്ടിൽ നിന്നും അവർ തല മാറ്റി.
പാദസ്വരതിൻ കിലുക്കം അകന്നു പോയി. അതിനിടയിൽ വീണ്ടും അവരുടെ ശബ്ദം ഞാൻ കേട്ടു.
“ഇനി കണ്ണ് തുറന്ന് ഗിരിജയുടെ വീട്ടിലേക്ക് നടന്നു കൊള്ളുക. മറക്കരുത് അവളെ പ്രാപിച്ചു കഴിഞ്ഞാൽ തിരികെ പോരുക. പ്രാപിക്കുന്നതിനു മുമ്പ അവളുടെ അരക്കെട്ടിൽ നിന്നും രക്തം പാനം ചെയ്യണം.”
വേദന പൊടുന്നനെ പൂർണ്ണമായും മാറി. പുതിയ ഒരു മനുഷ്യനായതു പോലെ തോന്നി എനിക്ക്.
എന്റെ അരയിൽ തപ്പി നോക്കി. മുറിവോ രക്ടമോ ഒന്നും ഇല്ല. പുഴയിൽ നിന്നും വരുമ്പോൾ ഉടുത്ത പോലെ തന്നെ വസ്ത്രങ്ങൾ അതു പോലെ തന്നെ ഉണ്ട്. അപ്പോൾ നേരത്തെ നടന്നത്? കൂടുതൽ ചിന്തിക്കുവാൻ ആകുന്നുമില്ല. ഞാൻ മുന്നോട്ട് നടന്നു.
ഇരുട്ടായിരുന്നെങ്കിലും എനിക്ക് മുന്നോട്ട് പോകുവാൻ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. പരിചിതമായ വഴിയിലൂടെ പകൽ വെളിച്ചത്തിൽ നടക്കുന്നതു പോലെ തോന്നി. കുറേ മുന്നോട്ട് ചെന്നിട്ടും വഴിയിൽ ആരെയും കണ്ടില്ല. ഒരു ഇടവഴിയിലൂടെ ആണ് നടത്തം. അൽപം കഴിഞ്ഞപ്പോൽ ഒന്നു രണ്ടു വീടുകൾ കണ്ടു. പക്ഷെ പുറത്ത് ആരും ഉണ്ടായിരുന്നില്ല.