“നീ മുന്നോട്ട് നടന്നാൽ മാത്രം മതി. ഗിരിജയുടെ വീട്ടിൽ കൃത്യമയി തന്നെ എത്തിക്കൊള്ളും. പോകുന്ന വഴിയിൽ ആരെ കണ്ടാലും സംസാരിക്കരുത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒന്നും പറയണ്ട” ദൃഢസ്വരത്തിൽ ആയിരുന്നു അവരുടെ ആ വാക്കുകൾ.
“ഒന്നും ഭയപ്പെടേണ്ടതില്ല… നീ എന്റെ അതിഥിയാണ്. ഈ നാട്ടിൽ മനുഷ്യനേയും, ജന്തുക്കളേയും, വൃക്ഷണങ്ങളെയും ഒന്നിനെയും നീ ഭയപ്പെടേണ്ടതില്ല. നീ പുറപ്പെട്ടുകൊള്ളുക.’
“ബാഗും, മൊബൈലും, വാച്ചും പേഴ്സം മറ്റും ഇവിടെ വച്ചുകൊള്ളൂ”
ബാഗിൽ നിന്നും ആശാൻ തന്ന കണ്മഷി എടുത്ത് കയ്യിൽ തന്നു.
”ഇത് മറക്കണ്ട.”
ഞാൻ എഴുന്നേറ്റു. പൻറും ഷർട്ടും ഒഴികെ എല്ലാം അവിടെ വച്ചു.
അവർ വിളക്കുമായി മുന്നിൽ നടന്നു. നടക്കുമ്പോൾ ആ വലിയ ചന്തികൾ ഓലം വെട്ടുന്നു.
ഉമ്മറത്തെത്തിയപ്പോൾ അവർ കയ്യിൽ ഒരു പൊതി തന്നു.
“പാൻറും ഷർട്ടും ഇവിടെ ഊരിവച്ച് ഈ തോർത്ത് മുണ്ട് ഉടുത്ത് പുഴവരെ എത്തുക. പുഴയിൽ ഇറങ്ങി ഒന്ന് മുങ്ങി നിവരുക. എന്നിട്ട് ഈ വസ്ത്രങ്ങൾ ധരിക്കുക. പിന്തിരിഞ്ഞു നോക്കാതെ നടക്കുക” ഒന്നും പറയാതെ ഞാൻ അത് കേൾക്ക് മാത്രം ചെയ്തു.
അവർ ഒരു ചരട് തന്നു. “ഇവിടെ നിന്നും ഇറങ്ങുമ്പോൾ ഇത് അരയിൽ ധരിക്കുക.കുളികഴിഞ്ഞ് തിരിച്ചു വരിക. വരുന്ന വഴിക്ക് പടിപ്പുര കടന്ന് ഉടനെ വലതു വശത്ത് ഒരു കരിമ്പനയുണ്ട്. അതിന്റെ ചുവട്ടിൽ നിന്നാൽ മതി.” അവർ പുറകിൽ നിന്നും പറഞ്ഞു. ഞാൻ പുറത്തേക്ക് നടന്നു വാതിൽ പുറകിൽ അടയുന്ന ശബ്ദം കേട്ടു.
വസ്ത്രങ്ങൾ മാറി. അവർ പറഞ്ഞ പോലെ ഒരു തോർത്ത് ഉടുത്തു. എന്നിട്ട് അരയിൽ ചരട് ധരിച്ചു.