”സംശയിക്കേണ്ട നിങ്ങൾ അന്വേഷിക്കുന്നത് അവിടെ നിന്നും ലഭിക്കും. ആ ഗ്രാമത്തിന്റെ ഇപ്പോളത്തെ പേരു മറ്റൊന്നാണ്. പണ്ട് രതിപുരം എന്നായിരുന്നു അതിൻറ പേര്.”
“രതിപുരം?”
അതെ രതി പുരം. സുന്ദരികളായ സ്ത്രീകൾ അവിടെ ധാരാളമായി ഉണ്ടായിരുന്നു. അന്തപുരങ്ങളിലേക്കുള്ള ദാസിമാരെ അവിടെ നിന്നുമാണ്
തെരഞ്ഞെടുത്ത് കൊണ്ടു പോയിരുന്നത്. സംഗീതത്തിലും നൃത്തത്തിലും സുരതകലയിലും അവർ അഗ്രഗണ്യകളായിരുന്നു.“
ഞാൻ വിശ്വാസം വരാത്ത മട്ടിൽ അയാളെ നോക്കി.
”ഉം സത്യം അതാണ്. കൂത്തിച്ചിപുരമെന്നും, കുലടപുരമെന്നും ചിലർ വിളിച്ചിരുന്നു. പുറം ലോകമറിയാത്ത സത്യങ്ങൾ നിരവധി അവിടെ ഉണ്ട്. നിങ്ങൾ ഒരു ചരിത്രാന്വേഷിയല്ലായെങ്കിലും അവിടെ നിന്നും ഒരുപാട് ചരിത്രങ്ങളും മിത്തുകളും നിങ്ങൾക്ക് മനസ്സിലാക്കാനാകും. ഒന്നു തീർച്ച ഇന്ന് ആ ഗ്രാമത്തിൽ എത്തിയാൽ ഇനി 41 ദിവസം കഴിഞ്ഞ നിങ്ങൾക്ക് മടങ്ങാനാകൂ. “
”അയ്യോ അത്രേം ദിവസം അവിടെ തങ്ങാൻ ഒന്നും ഉദ്ദേശ്യമില്ല. ഒരു കഥവായിച്ച് അതിന്റെ ഒരു ത്രില്ലിൽ ഇറങ്ങി പുറപ്പെട്ടതാണ് “
ഞാൻ കാര്യങ്ങൾ പറഞ്ഞു.
”അയ്യോ അത്രേം ദിവസം അവിടെ തങ്ങാൻ ഒന്നും ഉദ്ദേശ്യമില്ല. ഒരു കഥവായിച്ച് അതിന്റെ ഒരു ത്രില്ലിൽ ഇറങ്ങി പുറപ്പെട്ടതാണ് ”
”ആയിരിക്കാം പക്ഷെ നിങ്ങൾക്ക് അതിനാകില്ല. ഒരു നിയോഗവുമായാണ് നിന്റെ അങ്ങോട്ടുള്ള പോക്ക്. നിന്റെ യദാർഥ പേരു റെക്സ് എന്നല്ല. നീ ആ ഗ്രാമത്തിൽ പ്രവേശിക്കുന്നതോടെ നിന്റെ പേരു മനു എന്നാകും. നീ കഴിഞ്ഞ ജന്മത്തിൽ ആ നാട്ടിലെ ഒരു തറവാട്ടിൽ ആണ് ജനിച്ചതും ജീവിച്ചതും. ”
”നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്?”