”അൽപം മുന്നോട്ട് പോയാൽ ഒരു കുന്നുണ്ട് അവിടെ ചെന്നാൽ സ്വസ്ഥമായി ഇരിക്കാം .”
ഞാൻ ബൈക്ക് മുന്നോട്ടെടുത്ത്, ഒരു വളവ് തിരിഞ്ഞപ്പോൾ വിശാലമായ ഒരു വെളിമ്പ്രദേശത്തെത്തി. അതിന്റെ അറ്റത്താണ് കുന്ന്.
ബൈക്ക് താഴെ വച്ച് കുന്നിൻ മുകളിലേക്ക് കയറി. ഒരു പാറപ്പുറത്ത് ഞങ്ങൾ ഇരുന്നു. താഴെ വിശാലമായ വയൽ.
”ഞാൻ റെക്സസ്. ബാംഗ്ലൂരിൽ ഒരു കമ്പനിയുടെ റെപ്രസൻറ്റീവാണ് ”
”നിങ്ങളുടെ തൊഴിൽ അതല്ല. രതിയുമായി ബന്ധപ്പെട്ടുള്ളതാണ്. മുഖത്ത് ഒരു വേശ്യാ ലക്ഷണം ഉണ്ട് ” അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ഹേയ് ഞാൻ അത്തരക്കാരനല്ല, ഒരു ചരിത്ര വിദ്യാർഥിയാണ്
”നിങ്ങൾ ഒരു ചരിത്രാന്വേഷിയല്ല. മറ്റെന്തോ ആണ് അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. എന്നോട് ഒളിക്കണ്ട” അയാൾ പറഞ്ഞു.
ഞാൻ ആ കണ്ണുകളിലെക്ക് നോക്കിയത് അപ്പോളാണ്. അയാളുടെ കണ്ണുകൾ തന്റെ മനസ്സ് വായിച്ചെടുക്കുകയാണെന്ന് എനിക്ക് തോന്നി.
‘താങ്കളെ പരിചയപ്പെടുത്തിയില്ല”
‘സോമരാജൻ. ആശാൻ എന്നാണ് എന്നെ നാട്ടുകാർ വിളിക്കുക. ഇന്ന ദേശം എന്നൊന്നില്ല. അലച്ചിൽ തന്നെയാണ് പ്രധാനം. ജ്യോതിഷവും, ഹസ്തരേഖയുമെല്ലാം കൊണ്ട് ചിലവ് കഴിഞ്ഞു പോകുന്നു.“
” എന്നോട് ഒളിക്കണ്ട്. അത്യാവശ്യം ജ്യോതിഷവും മന്ത്രവാദവും വശമുണ്ട്. ചിലരുടെ മുഖത്തു നോക്കിയാൽ എനിക്ക് കാര്യങ്ങൾ പറയുവാൻ പറ്റും. ഗുരുകാരണവരുടെ അനുഗ്രഹത്താൽ നിന്റെ മുഖത്ത് നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് പറയുവാൻ സാധിക്കുന്നു.
”എങ്കിൽ പറയാമോ ഞാൻ പോകുന്ന ഉദ്ദേശ്യം സാധിക്കുമോ എന്ന്