അപ്പോളാണ് എനിക്ക് ഒരു ഐഡിയ തോന്നിയെ ഇവൻ ഇപ്പോ നല്ല ഫോമിൽ ആണ് ഇപ്പോ കളി കുറച്ച് സമയത്തേക്ക് നിർത്താൻ പറ്റിയ അവന്റെ മോമെൻറ്റം ബ്രേക്ക് ആവും ആ സമയത്ത് വിക്കെറ്റ് തെറിപ്പിക്കാം.
പിന്നെ ഞാൻ ഒന്നും നോക്കാണ്ട് കാൽ ഒന്ന് അടി മടക്കി ഗ്രൗണ്ടിൽ വാഴ വെട്ടിയിട്ട പോലെ അങ്ങ് വീണ്. മൈര് അടി മടക്കി ഒന്നും വീഴണ്ടാർന്നു വല്ല തുടക്ക് എങ്ങാനും പിടിച്ച് മസിൽ കേറിന്ന് വല്ലോം പറഞ്ഞ മതിയാർന്നു ഇതിപ്പോ കാൽ നൊന്തിട്ട് വയ്യ….എന്റെ തന്നെ ഐഡിയ ആയി പോയി മൈര്… വേറെ വല്ലവന്റേം ആണെങ്കി ഇന്നവന്റെ അടക്ക് നടന്നേനെ…
ഞാൻ വീണത് കണ്ട് കിച്ചും അജും ഒക്കെ ഓടി വന്ന് എന്നെ എടുത്ത് പൊക്കി നിർത്തി.
“”എന്തോ പറ്റിയെടാ തല കറങ്ങിയോ””
അജൂന്റെ ആവലാതിയോട് ഉള്ള ചോദ്യം. അപ്പോ ഞാൻ അവനെ നോക്കി ഒന്ന് കണ്ണ് അടച്ചിട്ടു പറഞ്ഞു.
“”ഒന്നും പറ്റിയില്ലട..ഇതൊക്കെ ഒരു നമ്പർ ആണ് മോനെ….””
ഞാൻ ഗ്രൗണ്ടിൽ വീണൊണ്ട് കളി കുറച്ചു നേരത്തേക്ക് നിർത്തി ഒരു ബ്രേക്ക് വിളിച്ചു. ഈ സമയത്ത് ഞാൻ എല്ലാവരോടും പ്ലാൻ വിശദികരിച്ച് കൊടുത്ത്.
“എടാ ഈ ബ്രേക്ക് വീണൊണ്ട് മിക്കവാറും ആ വൈശാഖിന്റെ മോമെന്റം പോയി കാണും അവൻ ഇതുവരെ അടിച്ച് കളിച്ച രീതിക്ക് ഇനി കളിക്കണെങ്കി കുറച്ചൂടെ ടൈം വേണം.. അതിനുള്ളിൽ അവനെ ഔട്ട് ആക്കിയെങ്കി നുമ്മോ ആയിരിക്കും ഇക്കൊല്ലത്തെ കേളുനായർ മെമ്മോറിയൽ ട്രോഫി ചാമ്പ്യൻസ്..”
ഇത്രയും പറഞ്ഞു ഞാൻ എല്ലാർക്കും ഒന്ന് മോട്ടിവേഷൻ കൊടുത്ത് പിന്നേം ഫീൽഡിങ്ങ് സെറ്റ് ചെയ്ത് അജൂന് ഈ ഓവർ കൊടുത്ത്. ഇനി അവനെ കൊണ്ടേ വല്ലോം ചെയ്യാൻ പറ്റുങ്ങി നടക്കത്തുള്ളു.