എല്ലാം പറഞ്ഞത് തീർത്തു പ്രസീത റൂമിലോട്ട് എത്തുവാൻ വൈകി.
ഞാൻ : ഓഹ്.. നാട്ടിൽ നിന്നും കൂട്ടുകാരിയെ കിട്ടി കഴിഞ്ഞപ്പോൾ നമ്മളെ ഒന്നും മൈൻഡ് ഇല്ലാതെആയി..
പ്രസീത : നിങ്ങൾ ആണുങ്ങളെ പോലെയല്ല. ഞങ്ങൾ പെണ്ണുങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടാവും. എല്ലാ വിശേഷങ്ങളും ചോദിച്ചു മനസ്സിലാക്കണ്ടേ.. അവളുടെ ഫസ്റ്റ് ഇന്റർവ്യൂ നാളെ രാവിലെ സ്റ്റാർട്ട് ചെയ്യും. ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു. തിരിച്ചു എങ്ങനെ വരണം എന്നുപോലും ഞാൻ അവൾക്കു കൃത്യമായി പറഞ്ഞുകൊടുത്തു കഴിഞ്ഞു. പിന്നെ നമ്മളുടെ ഫ്ലാറ്റിന്റെ ഒരു സ്പെയർ കീ ഞാൻ ഷഹാനക്കും കൊടുത്തിട്ടുണ്ടിട്ടോ.
ഞാൻ : ആയിക്കോട്ടെ. നമുക്കിനി നമ്മുടെ കാര്യങ്ങളിലോട്ട് കടക്കാം.
പ്രസീത : ഓ എനിക്ക് തോന്നി ഇപ്പോൾ അത് പറയുമെന്ന്. നിങ്ങൾക്ക് ഈയൊരു വിചാരം മാത്രമല്ലേ ഉള്ളൂ. ഞാൻ ഇച്ചിരി മൂഡ് ഓഫ് ആണ് മോനെ.. ഷഹാനയുടെ കാര്യങ്ങളെല്ലാം ഇച്ചിരി കഷ്ടമാണ്.
ഞാൻ : എന്തുപറ്റി..
പ്രസീത : ഞാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിട്ടുള്ളതായി അവളോട് ഭാവിക്കരുത്ട്ടോ..
ഷഹാനയുടെ ഭർത്താവ് രണ്ട് കെട്ടിയിട്ടുണ്ട്. ഇവളാണ് ആദ്യത്തെ ഭാര്യ. ഷഹാനയുടെ ഒരു പാവപ്പെട്ട കുടുംബമാണ്. ഇവളുടെ കെട്ടിയോന് നാട്ടിൽ അത്യാവശ്യം സ്ഥലവും സ്വത്തുക്കളും ഉള്ളതുകൊണ്ട് ബന്ധം വേർപെടുത്താൻ ഒന്നും ഷഹാനയുടെ വീട്ടുകാർ സമ്മതിച്ചില്ല. സത്യം പറഞ്ഞാൽ ഷഹാനക്ക് നാട്ടിൽ
നിൽക്കാനുള്ള നാണക്കേട് കൊണ്ടും താല്പര്യമില്ലായ്മ കൊണ്ടുമാണ് അവൾ എറണാകുളത്ത് ഒരു ജോലി ശരിയാക്കുവാൻ നോക്കുന്നത്.