എന്തു പറയും.. എങ്ങനെ തുടങ്ങും… അവൾക്കു നേരെ നടക്കുമ്പോൾ എന്റെ കാലുകൾക്ക് വല്ലാത്തൊരു ഭാരം എനിക്ക് അനുഭവപ്പെട്ടു.
ഒരുപക്ഷേ ചിന്താഭാരം കാലിലേക്ക് വ്യാപിച്ചത് ആവാം.
അവൾ കരയുകയാണ്… എൻറെ കണ്ണുകൾ നീറിപ്പുകഞ്ഞു.. ഇടതുകൈ ഞാൻ ചുരുട്ടി പിടിച്ചു.
അവളുടെ തോളിൽ കരത്തലം അമർത്തണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് ഭയം തോന്നി അത് ചെയ്യുവാൻ.. എൻറെ കൈ അവൾ എങ്ങാനും തട്ടിമാറ്റിയാൽ.. വെറുപ്പോടെ എന്നെ നോക്കിയാൽ.. എൻറെ നെഞ്ചിൽ ആരോ കത്തി കുത്തിയത് പോലെ തോന്നി എനിക്ക്.. ഒഴുകുന്ന കണ്ണുനീരിന് ചോരയുടെ ചുവപ്പാണെന്ന് തോന്നിപ്പോയ നിമിഷം.
അവൾക്ക് അടുത്തായി ഞാനും ഇരുന്നു… അവളുടെ തേങ്ങൽ ഇപ്പോൾ എനിക്ക് കേൾക്കാം.. അതിനനുസരിച്ച് ചെറുതായി ശരീരം കുലുങ്ങുന്നുണ്ട്.
അല്ലി…… അത്രയും പരിതാപകരമായിരുന്നു എൻറെ വിളി… അത് കേട്ട് എങ്കിൽ ചിലപ്പോൾ എനിക്ക് ചില്ലറ പൈസ വരെ ആളുകൾ ഇട്ടു തന്നേനേ..
ഇല്ല അവൾക്ക് കുലുക്കം ഇല്ല.. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. ഇത്രയും വർഷം ഉള്ളിൽ കൊണ്ടു നടന്നിട്ട്.. അവസാനം എന്നിലേക്ക് അണഞ്ഞപ്പോൾ.. അതിലും വേഗത്തിൽ എന്നെന്നേക്കുമായി എൻറെ പ്രണയം നഷ്ടപ്പെട്ടു പോകുമോ എന്നൊരു അഗാധമായ ഭയം എന്നെ മൂടുന്നത് ഞാനറിഞ്ഞു.. ആ ഒരു ചിന്ത പോലും എന്നെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന് ആ നിമിഷം ഞാൻ തിരിച്ചറിയുകയും ചെയ്തു.
എന്തു ചെയ്യും.. കരഞ്ഞ് കാലു പിടിച്ചാലോ.. അതുവേണ്ട ചിലപ്പോൾ കാലു പിടിക്കുമ്പോൾ അവള് കുണ്ണക്കിട്ട് തന്നെ ചിലപ്പോൾ ചവിട്ടിക്കളയും… എൻറെ ചിന്തകൾ ജീപ്പിലേറി എങ്ങോട്ടോ സഞ്ചരിക്കുവാൻ തുടങ്ങി.