പാടത്തിനു നടുവിലൂടെ ചെളിയിലൂടെ ഞാൻ ഓടി.. കരിമ്പടം പുതച്ചത് പോലെ ദൂരെ കാണുന്ന സീതകുന്ന്.. എത്രയും വേഗം അവിടെ എത്തണം എന്ന ചിന്ത മാത്രം.
അവൾ അവിടെ എന്തെടുക്കുകയായിരിക്കും.. കരയുകയായിരിക്കുമോ… എൻറെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി എനിക്ക്.
കുഞ്ഞിനു താഴെ എത്തിയതും ഞാൻ മുകളിലേക്ക് നോക്കി.. അവിടെ ഇവിടെയായി പാറകൾ ഉണ്ട് കുന്നിനു മുകളിലേക്ക് കയറാൻ.. കുഞ്ഞിനു മുകളിൽ കുറച്ചു മരങ്ങളും അറ്റത്തായി ഒരു പരന്ന ഭാഗവും ഉണ്ട്.
ആവേശത്തോടെ ഞാൻ മുകളിലേക്ക് ഓടി കയറി.. കുറച്ച് ആവേശം കൂടിപ്പോയി.. പാറയിൽ സ്ലിപ്പ് ആയി താഴെ വീണ് ഒന്ന് ഉരുണ്ട് പുറകോട്ടേക്ക് മറിഞ്ഞു ഞാൻ.. കൈമുട്ടിലും കാൽമുട്ടിലും നല്ല നീറ്റൽ തോന്നി… കാര്യമാക്കിയില്ല പിടഞ്ഞ് എഴുന്നേറ്റ് വീണ്ടും മുകളിലേക്ക് വേഗത്തിൽ കുതിച്ചു.
ഒരു വിധം വേദനകൾ സഹിച്ചുകൊണ്ട് മുകളിലെത്തി.
അത്രയും പ്രതീക്ഷയോടെ ഞാൻ മുന്നോട്ടേക്ക് നോക്കി.. ഊമ്പി അവളില്ല.. മഴയായതുകൊണ്ട് മാത്രം ഞാൻ ശബ്ദമില്ലാതെ കണ്ണുനിറച്ചു കരയുന്നത് അവിടെ ആരും ഉണ്ടെങ്കിൽ പോലും കാണാൻ പറ്റുമായിരുന്നില്ല.
തളർച്ചയോടെ ഞാൻ മുന്നോട്ടേയ്ക്ക് നടന്നു… വെറുതെ മരത്തിന് ചുവട്ടിൽ എല്ലാം നോക്കി കുന്നിൻറെ മുകളിലെ അറ്റത്തുള്ള തുറസായ പരന്ന ആ പുൽതകിടിയിലേക്ക് ഞാൻ കയറിയതും എൻറെ കണ്ണുകൾ വിടർന്നു പോയി.
അല്ലി…… ഞാൻ വിളിച്ചു പോയി… കാലുകൾക്ക് ഇടയിൽ മുഖം പൂഴ്ത്തി ഇരിക്കുകയാണ് അവൾ.
ഇനി ഞാൻ വിളിച്ചത് കേട്ടില്ലേ എന്ന് സംശയത്തോടെ ഞാൻ ഒന്നുകൂടി ഉറക്കെ വിളിച്ചു… പട്ടി വില.. അനക്കമില്ല അവൾക്ക്.. അവൾക്കൊന്നും പറ്റിയില്ലല്ലോ എന്നൊരു ആശ്വാസം എൻറെ ചുട്ടുപൊള്ളുന്ന ഹൃദയത്തെ ചെറുതായിട്ടെങ്കിലും ഒന്ന് തണുപ്പിച്ചിരുന്നു.