അവൻ എന്നെ തുറിച്ചു നോക്കുകയാണ്.
തല്ലുന്നുണ്ടെങ്കിൽ തല്ലടാ മൈരേ വെറുതെ സമയം കളയല്ലേ…… ഞാൻ അവനു നേരെ അഭിമുഖമായി നിന്നുകൊണ്ട് അവനെ നോക്കി പറഞ്ഞു.. അല്ല പിന്നെ അവൻറെ കോണ കൊറേ നേരമായി തുടങ്ങിയിട്ട്.
അഖിലേ…… പെട്ടെന്ന് പെട്ടിക്കിടയ്ക്ക് അകത്തുനിന്നും പ്രായമായ ഒരു ചേട്ടൻ ഞങ്ങൾക്കിടയിലേക്ക് ഇറങ്ങി.
നീ എന്ത് പോക്രിത്തരം ആടാ ഈ കാണിക്കുന്നത്.. ഇവിടെയൊക്കെ നിന്ന് പലരും വലിക്കാറുള്ളതല്ലേ.. പിന്നെ ഈ അമ്പലം ചിറക്കലെ വലിയ കാരണവർ പണിയിച്ചതാണ് എന്നത് മറക്കേണ്ട കേട്ടോ.. സീത കുന്നടക്കം എല്ലാം ചിറക്കൽ കാരുടെ ആണ്……. കാർന്നോർ എന്നെ നോക്കി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് അവനോട് ഒരു താക്കീതോടെ പറഞ്ഞു.
എന്നുവച്ച് അമ്പലത്തിന് തൊട്ടുമുന്നിൽ നിന്ന് വലിക്കുക എന്നൊക്കെ പറഞ്ഞാൽ……. അവൻ എന്നെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.
ശിവമൂലി വലിക്കുന്ന ആളാണ് അകത്തിരിക്കുന്നത്.. പുള്ളിക്ക് ഇതൊക്കെ വിഷയമാണോ….. കടയിലെ വല്യപ്പൻ പറഞ്ഞതും അവൻ ഉത്തരംമുട്ടി.
പെട്ടെന്നാണ് എൻറെ തലയിൽ ഒരു വെള്ളിടി വെട്ടിയത്.. സീത കുന്ന്.. എൻറെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു.. ഒരുപാട് തവണ ഞാനും അലിയും തനിയെ പോയിട്ടുള്ള സ്ഥലം.. ഇടയ്ക്ക് കുഞ്ഞിയെയും അവിടെ കൊണ്ടുപോകാറുണ്ട്.. ഒരുപാട് ഇഷ്ടമാണ് ആ കുന്ന് അവൾക്ക്.. അവൾക്ക് ഇഷ്ടം ആയതുകൊണ്ട് എനിക്കും.
താങ്ക്യൂ ചേട്ടാ….. പെട്ടെന്ന് ഞാൻ കടയിലെ പ്രായമായ ചേട്ടനെ ഒന്ന് കെട്ടിപ്പിടിച്ചുകൊണ്ട് സന്തോഷത്തോടെ പറഞ്ഞു… അഖിലും പുള്ളിയും എന്നെ വായും പൊളിച്ച് നോക്കിനിൽക്കെ ഞാൻ മഴയിലേക്ക് ചാടിയിറങ്ങി ഓടി തുടങ്ങിയിരുന്നു… അഖിലിനെ തല്ലാത്തതിൽ ഇനി അവന് വല്ല വിഷമവും ഉണ്ടെങ്കിൽ മറ്റൊരു അവസരത്തിൽ ആവാം എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.