എൻറെ പ്രണയമേ 7 [ചുരുൾ]

Posted by

എങ്ങനെ സാധിക്കുന്നു എന്നറിയില്ല.. ഏതോ പഴയ ഹോളിവുഡ് സിനിമയിലെ ക്രൂരനായ വില്ലൻ കാറിൽ സ്ലോമോഷനിൽ വരുന്നതുപോലെ ആ കറുത്ത അംബാസിഡർ കാർ പോർച്ച് ലക്ഷ്യമാക്കി ഒഴുകിവരികയാണ്.
തിരിഞ്ഞോടിയാലോ.. ഞാൻ ഒരു നിമിഷം ചിന്തിച്ചു നിന്നു.. തന്ത കിഴവനെ പേടിക്കാൻ ഇനിയും സമയമുണ്ട്.. പക്ഷേ അല്ലി.. അവളോടുള്ള പ്രണയത്തേക്കാൾ വലുതല്ല തന്ത കിഴങ്ങ് നോടുള്ള പേടി.. ഒറ്റ നിമിഷം കൊണ്ടു തന്നെ തുലനം ചെയ്ത് ഉത്തരം കിട്ടിയ ഞാൻ അകത്തേക്ക് ഒറ്റ ഓട്ടം.

ചേച്ചി എവിടെ അമ്മേ….. കാറിന്റെ ശബ്ദം കേട്ടിട്ടാവണം ഒട്ടും പ്രസന്നതയില്ലാതെ ഹാളി സോഫയിൽ നിന്നും എഴുന്നേൽക്കുവാൻ തുടങ്ങിയ അമ്മയുടെ മുന്നിൽ ചെന്ന് കിതച്ചുകൊണ്ട് ഞാൻ ചോദിച്ചു.

അവൾ അങ്ങ് അമ്പലത്തിലേക്ക് ആണെന്നും പറഞ്ഞിറങ്ങിയല്ലോ കണ്ണാ.. എന്തുപറ്റി……. എന്നെ ആകമാനം ഒന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് ഒരു സംശയത്തോടെ അമ്മ ചോദിച്ചു.

ഒന്നൂല്ല അമ്മേ.. കിഴങ്ങൻ തന്ത എഴുന്നള്ളിയിട്ടുണ്ട്.. സാമാനവും പൊക്കി വരികയാണെങ്കിൽ അതങ്ങ് കണ്ടിച്ചു കളഞ്ഞേരെ…… എൻറെ പറച്ചിൽ കേട്ട് കണ്ണുമിഴിച്ച് വായും പൊളിച്ച് എന്നെ നോക്കിയ അമ്മയെ ഒന്ന് നോക്കിക്കൊണ്ട് ഞാൻ എൻറെ മുറിയിലേക്ക് ഓടി.

അമ്മയുടെ ചോദ്യത്തെ വഴിതിരിച്ചുവിട്ട ആശ്വാസത്തിൽ കയ്യിൽ കിട്ടിയ ജീൻസും ഒരു ഷർട്ടും വലിച്ചു കയറ്റി ഫോണും ഒരു ധൈര്യത്തിന് സിഗരറ്റിന്റെ പാക്കറ്റും ലൈറ്ററും കൂടി പോക്കറ്റിൽ കുത്തിതിരിഖി ഞാൻ ഹാളിനു മുകളിൽ കോണിപ്പടിച്ചു വശത്തുള്ള ഹാൻഡ് റെയിലിൽ പിടിച്ചു കൊണ്ട് ഒന്ന് താഴേക്ക് നോക്കി.
തന്ത മൈരൻ അവിടെങ്ങും കാണാഞ്ഞതും കിട്ടിയ ഗ്യാപ്പിൽ ഞാൻ വെളിയിലേക്ക് ഓടി.

Leave a Reply

Your email address will not be published. Required fields are marked *