എൻറെ പ്രണയമേ 7 [ചുരുൾ]

Posted by

അപ്പോൾ നീ എൻറെ പ്രാണൻ അല്ലേ……. അവളുടെ മുഖം പൂനിലാവ് പോലെ ഒരു നിമിഷം ഉദിച്ചു അത് കേട്ടതും.. അവൾ മുഖമുയർത്തി എൻറെ ചുണ്ടുകളെ ഭ്രാന്തമായി ചുംബിച്ചു.

ചുണ്ടുകൾ പിൻവലിച്ച് എന്നെ അവൾ നോക്കി ..വളരെ തീഷ്ണമായ ഒരു നോട്ടം.
അവളുടെ എന്നോടുള്ള അഭിനിവേശത്തിന്റെയും പ്രണയത്തിന്റെയും തീവ്രത മുഴുവൻ ആ നോട്ടത്തിൽ അടങ്ങിയിട്ടുണ്ടെന്ന് തോന്നി പോയി എനിക്ക്.

നോക്കി നിക്കാതെ വേഗം ചെല്ല് കണ്ണേട്ടാ……. പെട്ടെന്ന് ആകുലതയും വേദനയും നിറഞ്ഞ മുഖത്തോടെയും സ്വരത്തോടെയും അവൾ എന്നെ ഓർമിപ്പിച്ചതും ഞാനൊന്നു അവളുടെ കവിളിൽ അരുമയായി തഴുകിയതിനു ശേഷം പടികൾ ഓടി കയറി മുറ്റത്തേക്ക് പാഞ്ഞു.

എൻറെ അല്ലി.. എൻറെ ആദ്യ പ്രണയം.. അവളെ പ്രണയിച്ചതും സ്നേഹിച്ചതും പോലെ ആരെയും പ്രണയിച്ചിട്ടുമില്ല സ്നേഹിച്ചിട്ടും ഇല്ല.. ഇനി അതിനു കഴിയും എന്നും തോന്നുന്നില്ല.. എൻറെ നെഞ്ച് പടാ പടാന്ന് ഇടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.. ഏത് പഞ്ചവരാതി പട്ടി തായോളിയാണ് ഇത്രയും വലിയ പറമ്പ് വീട്ടിൽ ഉണ്ടാക്കിയിട്ടിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു പോയി ഓടിയിട്ടും ഓടിയിട്ടും മയിര് എത്തുന്നില്ലല്ലോ.

പറമ്പിൽ നിന്നും മുറ്റത്തെ കെട്ടി തിരിച്ചുള്ള തിട്ട് ചാടി കടന്ന് എൻറെ കാലുകൾ വീടിൻറെ മുൻവശത്ത് പതിച്ചതും ഞാൻ ചുറ്റും നോക്കി.. അവളുടെ പൊടി പോലുമില്ല… ഭഗവാനെ അവൾ ഇനി വല്ല റോക്കറ്റിലും കയറി ആണോ പോയത്.. വലിഞ്ഞു മുറുകുന്ന ഹൃദയവുമായി ഞാൻ മുന്നോട്ടേക്ക് നടന്നതും ഒരു ഹോംൺ ശബ്ദം കേട്ട് ഞാൻ പോലും അറിയാതെ എൻറെ ഹൃദയവും കാലുകളും ഒരു നിമിഷം നിശ്ചലമായി പോയി.

Leave a Reply

Your email address will not be published. Required fields are marked *