അവൻ എൻറെ ബെസ്റ്റ് ഫ്രണ്ട് ആണ്.. പിന്നെ അവൻറെ അച്ഛൻ പണിയെടുത്താണ് ജീവിക്കുന്നത്.. അവനും.. അല്ലാതെ തന്ത ഉണ്ടാക്കിവച്ചത് എടുത്തു വച്ച് ഞണ്ടിക്കൊണ്ടല്ല.. പിന്നെ ഇതുകൂടി കേട്ടോ.. ചിറക്കൽ മഹാദേവന് ഈ നാട്ടിൽ തലയുയർത്തി നടക്കാം.. പക്ഷേ ചിറക്കലെ ബാക്കിയുള്ളവർക്കാണ് അതിനു പറ്റാത്തത്.. അച്ഛൻ പറഞ്ഞല്ലോ.. തരാത്തരം നോക്കണമെന്ന്.. കണ്ട വീട്ടിൽ പെണ്ണുങ്ങളെ അടിപ്പാവാട അഴിക്കാൻ പോകുമ്പോൾ അച്ഛനത് നോക്കാറില്ലല്ലോ.. പിന്നെ ജാതി.. ഞങ്ങളൊക്കെ മനുഷ്യരാണ്.. അച്ഛൻ വെറും പന്നി ആയതുകൊണ്ടാണ് അച്ഛന് അതൊന്നും തിരിച്ചറിയാൻ പറ്റാത്തത്.. ചിറക്കൽ മഹാദേവൻ..ത്ഫൂ.. നിങ്ങളൊക്കെ ഒരു തന്തയാണോ.. ഒരു മനുഷ്യനാണോ.. വേദനിപ്പിക്കാനും അത് ആസ്വദിക്കാനും മാത്രമല്ലേ നിങ്ങളെക്കൊണ്ട് പറ്റൂ.. ഇനിയും നിങ്ങളെ സഹിക്കാൻ ഒന്നും പറ്റില്ല.. പറ്റില്ല……… വിരൽ ചൂണ്ടിക്കൊണ്ട് എന്റെ സർവ്വ ശക്തിയുമെടുത്ത് ഞാൻ അലറുകയായിരുന്നു അച്ഛനെ നോക്കി… വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു നിന്ന് കിടക്കുമ്പോൾ ഞാൻ കണ്ടു വാപൊത്തിക്കൊണ്ട് ഒരു തുള്ളി ചോര മുഖത്ത് ഇല്ലാതെ എന്നെ നോക്കി വിറങ്ങലിച്ചു നിൽക്കുന്ന അമ്മയെ.
സ്വയം മരണം വരിക്കാൻ എനിക്ക് എന്തിൻറെ കഴപ്പായിരുന്നു എന്ന് സ്വയം ചിന്തിച്ചുകൊണ്ട് കുറച്ചു നിമിഷം കഴിഞ്ഞതും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്ന് ഞാൻ അച്ഛനെ നോക്കി… മയിര് വരെ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അച്ഛൻ.
ഈഒന്നെങ്കിൽ അച്ഛൻറെ കൈകൊണ്ട് മരണം.. അല്ലെങ്കിൽ അച്ഛനെ കൊന്നു ജയിലിൽ പോണം.. എന്തായാലും അല്ലി ഇനിയില്ല.. അപ്പൊ പിന്നെ എന്തു മൈരാണെങ്കിൽ എന്താ.