എവിടെയായിരുന്നെടാ…… ഒരു മുരൾച്ച പോലത്തെ ശബ്ദം.. ഞാൻ തിരിഞ്ഞു നോക്കി.
ഒരു വെള്ളമുണ്ട് മാത്രമുടുത്ത് നെഞ്ചിലെ രോമത്തിൽ തടവിക്കൊണ്ട് ചുവന്ന കണ്ണുകളുമായി എന്നെ നോക്കുന്ന അച്ഛൻ… സോഫയിൽ അമർന്ന് രാജകീയമായി തന്നെ ഇരിക്കുകയാണ്.
ശീത കുന്നിൽ…… ഞാൻ മുഖം കുനിച്ചുകൊണ്ട് മറുപടി നൽകി.
നിന്നോട് ആ പെലയൻ ചെക്കന്റെ ഒപ്പം നടക്കരുത് എന്ന് പറഞ്ഞിട്ടില്ലേടാ മൈരേ………. അച്ഛൻറെ അലർച്ച എനിക്ക് നേരെ.
അടുക്കളയിൽ നിന്നും അതിവേഗത്തിൽ ഒരു പാദസര കിലുക്കം ഞാൻ കേട്ടു… കുഞ്ഞിയുടെ മുറി തുറക്കുന്ന ശബ്ദവും.
ആകെ ഭ്രാന്ത് പിടിച്ചിരിക്കുമ്പോൾ ആണ്.. ഞാനെൻറെ കൈകൾ ഒന്നു ചുരുട്ടി സ്വയം നിയന്ത്രിക്കുവാൻ ശ്രമിച്ചു.
നിന്നോട് ചോദിച്ചത് കേട്ടില്ലേടാ പൊലയാടി മോനെ……. അച്ഛൻ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റ് എന്നെ നോക്കി ഗർജിച്ചു.
എന്താ ഏട്ടാ……. അമ്മയുടെ ചിലമ്പിച്ച ശബ്ദം ഞാൻ കേട്ടു.. തലയുയർത്താതെ തന്നെ ഞാൻ നിൽക്കുകയായിരുന്നു അപ്പോഴും.
നിൻറെ വളർത്തലിന്റെ കോണം.. ചിറക്കലെ ചെക്കൻ കണ്ട കള്ള കൂട്ടങ്ങളോടൊപ്പം കൂട്ടുകൂടി നടക്കുക.. ഇവിടത്തെ പറമ്പിൽ കുഴി കുത്തി കഞ്ഞി കുടിച്ചു കൊണ്ടിരുന്നവൻ്റെ മോനൊക്കെ ഇവിടുത്തെ ചെക്കന്റെ തോളിൽ കയ്യിട്ടു നടക്കുന്നു.. എനിക്ക് തലയുയർത്തിപ്പിടിച്ച് മരിക്കുന്നതുവരെ ഈ നാട്ടിൽ ജീവിക്കാനുള്ളതാ……… അച്ഛൻ അമ്മയോട് ചീറി.
നിന്നോട് ചോദിച്ചിട്ട് എന്താണ് മിണ്ടാതെ നിൽക്കുന്നത്……. അച്ഛൻ എനിക്ക് നേരെ വീണ്ടും തിരിഞ്ഞു.