ആ ഒരു ഗ്യാപ്പ് മതിയായിരുന്നു രണ്ടടി വേഗത്തിൽ മുന്നിലേക്ക് വച്ച് വലതുകാൽ നിലത്തമർത്തി ഇടതുകാൽ വായുവിൽ പൊക്കി അഖിലിന്റെ നെഞ്ചിൽ ഞാൻ ആഞ്ഞു ചവിട്ടി.. അവൻ വീഴുന്നതൊന്നും നോക്കാൻ സമയം ഉണ്ടായിരുന്നില്ല നിലത്ത് കാലുറപ്പിച്ച് ഞാൻ ഇത്തവണ ഇടത്തുകാൽ മുന്നോട്ടേയ്ക്ക് നീട്ടി ചവിട്ടി ഒന്നു കറങ്ങി വലതു കാലിൻറെ പാദം അതിന്റെ മുൻഭാഗം ഇത് കണ്ട് വാ പൊളിച്ചു നിന്നവന്റെ വായിൽ തന്നെ വീശി അടിച്ചു.
അവൻറെ വായിൽ നിന്നും ചോര ചീറ്റുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടിരുന്നു.. നാലാമൻ എൻറെ നേർക്ക് കൈ മുഷ്ടിചുരുട്ടി ആഞ്ഞു വീശി.
മറ്റവന്റെ മുഖത്ത് കാൽവീശി തൊഴിച്ചിട്ട് ഒന്ന് കഷ്ടപ്പെട്ട് ബാലൻസ് ചെയ്ത് നിന്ന് ഗ്യാപ്പിലാണ് ആ പട്ടി മൈരൻ എന്നെ ഇടിച്ചത്.. യുദ്ധ നീതി അറിയാത്ത പട്ടികുണ്ണ .. കൃത്യമായി ഞാനെൻറെ നെഞ്ചുവച്ച് അത് ബ്ലോക്ക് ചെയ്തു.
ഞാനൊന്നു പാളി അല്ലിയെ നോക്കി.. എനിക്കിട്ട് ഒരു ഇടി കൊണ്ടല്ല അവിടെ വല്ല മാറ്റവും ഉണ്ടോ എന്നറിയാം.. എവിടെ.. എനിക്കങ്ങ് ഭ്രാന്ത് കയറി.
അവൻ വീണ്ടും എൻറെ മുഖത്തിനു നേരെ ഇത്തവണ കൈവീശി… മോന്ത കൊണ്ട് ബ്ലോക്ക് ചെയ്യേണ്ട ഗതികേട് ഒന്നും എനിക്ക് ഇല്ലാത്തതുകൊണ്ട് അവൻറെ കൈ എൻറെ മുഖത്തിന് അടുത്തെത്തുന്നതിന് മുൻപ് തന്നെ എൻറെ വലതു കൈമുഷ്ടി അവൻറെ മൂക്കിൽ പതിഞ്ഞു കഴിഞ്ഞിരുന്നു….. അവൻ മുഖവും പൊത്തി കൊണ്ട് കുനിഞ്ഞു പോയി… കുനിഞ്ഞവനെ കോത്തിലിടിക്കുന്നതാണ് തെറ്റ്.. അവൻറെ നടുവിന് ചവിട്ടാ… വായിലേക്ക് ഒന്ന് ചാടി വലതുകാൽ കൊണ്ട് ഞാൻ ആൻ ഒരു ചവിട്ട് കൊടുത്തതും അവൻ ഉരുണ്ട് ദൂരേക്ക് തെറിച്ചു പോയി.