യാന്ത്രികമായി ഞാൻ അല്ലിയുടെ പിന്നാലെ നടന്നു… ഒരു വട്ടമെങ്കിലും അവൾ ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് വല്ലാത്തൊരു ആഗ്രഹം എൻറെ ഉള്ളിൽ നിറയുന്നുണ്ടായിരുന്നു.
പെട്ടെന്ന് അവൾ നടപ്പുനിർത്തിയതും എൻറെ ഉള്ളിൽ പ്രതീക്ഷയുടെ തിരിനാളം ആരോ കൊളുത്തിയതു പോലൊരു പ്രകാശം.
അപ്പോഴും വീഴാതെ അവളുടെ തലയിൽ ചേർന്നിരിക്കുന്ന തുളസിക്കാതിരിലേക്ക് ഞാൻ നോക്കി നിന്നു പോയി.
പക്ഷേ എന്തോ ഒരു വശപ്പിശക് എനിക്ക് മണത്തു.. എന്തോ സംഭവിക്കാൻ പോകുന്നത് പോലൊരു തോന്നൽ.
ഒരു സംശയത്തോടെ ഞാൻ മുന്നോട്ടേക്ക് നടന്നു… അല്ലിയുടെ വശത്തായി വന്നു നിന്ന എൻറെ നെറ്റി ചുളിഞ്ഞു… മൂന്നുപേർ.. ചെറുപ്പക്കാരാണ്.. എന്നെക്കാൾ രണ്ടുമൂന്നു വയസ്സ് കൂടുതൽ ഉണ്ടാകും.
അവന്മാരുടെ ഭംഗി ആസ്വദിക്കുന്നതിനിടയിലാണ് അവരുടെ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചത്… സ്വാഭാവികമായിട്ടും നോട്ടം ചേച്ചിയിൽ തന്നെ… അവളുടെ അംഗ ലാവണ്യം അതുപോലെ വെളിവാകുന്ന നിൽപ്പ് ആണല്ലോ.. നനഞ്ഞ ഒരു ദേവത പോലെ.
ഞാനൊന്ന് പാളി അല്ലിയെ നോക്കി… അവന്മാരെ പച്ചക്ക് കത്തിക്കുന്നത് പോലെ നോക്കുന്നുണ്ട് അവൾ… കൊലപാതകത്തിനു സാക്ഷി പറയേണ്ടി വരുമോ എന്നൊരു നിമിഷം ഞാൻ ചിന്തിച്ചു പോയി.
പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് അവന്മാർക്ക് പിന്നിൽ ഒരുവൻ ഒരു കൊണഞ്ഞ ചിരിയുമായി നടന്നുവരുന്നു… ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. ഞാനൊന്നു സൂക്ഷിച്ചു നോക്കി.. അഖിൽ.
അമ്പലത്തിനു മുന്നിൽ വച്ച് മേടിക്കാൻ പറ്റാത്ത മേടിക്കാൻ ആയിട്ട് കെട്ടിയെടുത്തതാണ് പര വാണം… ആകെ തകർന്നു നിന്ന് എന്നിൽ ദേഷ്യം എവിടെ നിന്നൊക്കെയോ ഇരച്ചെത്തുന്നത് ഞാനറിഞ്ഞു… ആദ്യമായി മഴയത്ത് അടി ഉണ്ടാക്കാൻ പോകുന്നതിന്റെ ഒരു എക്സൈറ്റും ഇതിനിടയിലും എനിക്ക് ഉണ്ടായി എന്നതാണ്.