ഞാൻ വേഗം ready ആയി ഒരു wight jeans ഉം olive green v neck T shirt ഉം black boot ഉം ഇട്ട് ഇറങ്ങി… അച്ഛനോട് ഒരു property നോക്കാൻ ആണെന്ന് പറഞ്ഞിട്ട് ഇറങ്ങി. BMW ഇൽ ആണ് പോയത് അവന്റ ആഗ്രഹം അല്ലാരുന്നോ… ഞാൻ ടൗണിൽ എത്തി. അവനെ കണ്ടു.. കാർ കണ്ടപ്പോഴേ അവന് മനസിലായി അവൻ ഓടി വന്നു door തുറന്ന് അകത്തു കയറി…
ഹോ അവന്റ മുഖത്തെ സന്തോഷം.. ❤️❤️
” ഞാൻ ചേട്ടായിയോട് പറയാൻ മറന്ന് ഈ കാറിൽ വന്നാൽ മതിയെന്ന്… ”
” പക്ഷെ ഞാൻ മറന്നില്ല.. 😂😂”
ഞാൻ back seat ഇൽ ഇരുന്ന ഒരു bag എടുത്തു അവന്റ കയ്യിൽ കൊടുത്ത്..
” ഇതെന്താ ചേട്ടായി. ”
” ഒന്നുല്ലടാ നിനക്ക് ഒരു ഫോൺ വാങ്ങി. പിന്നേ കുറച്ചു choclates ഉം പെർഫ്യൂം അങ്ങനെ കുറച്ചു items. അവൾക് ഫോൺ വേണോ എന്നറിയാനാ ഞാൻ ഇന്നലെ നിന്നേ വിളിച്ചത്. അവളയത് കൊണ്ട് ചോദിച്ചില്ല…. അവൾക് വേണമെങ്കിൽ ഇവിടെ നിന്ന് വാങ്ങാം ”
” hey വേണ്ട ചേട്ടായി ഇത് തന്നേ കൂടുതൽ ആണ്. അവൾക്ക് കഴിഞ്ഞ മാസം ആണ് ഒരു ഫോൺ കിട്ടിയത് പപ്പാടെ അനിയൻ വന്നപ്പോ കൊടുത്തതാ… 😳 ayyo ഈ പെർഫ്യൂം ഒക്കെ ഭയങ്കര വില ഉള്ളതല്ലേ… എന്തിനാ ഇത്രയും വില ഉള്ളത്.. ”
” അതിനിപ്പോ എന്താ നിനക്കു വാങ്ങുമ്പോൾ എനിക്കു ഒരു സന്തോഷം കിട്ടണ്ടേ. അത് മാത്രം നീ ഓർത്താൽ മതി… ”
അവന്റ മുഖത്തെ ചിരി കാണുമ്പോ അറിയാം അവന്റ സന്തോഷം. അത് വില കൂടിയ items കിട്ടിയത് കൊണ്ടല്ല എന്നോടുള്ള ഇഷ്ടം കൊണ്ടാണ്..
അങ്ങനെ അവൻ പറഞ്ഞ വഴിയിലൂടെ പോയി ആ ഭാഗം ഒക്കെ എനിക്കു അറിയാവുന്ന സ്ഥലം ആണ് പണ്ട് കാള കളിച് നടന്ന കാലത്ത് ഇവിടെ ഒക്കെ കറങ്ങിയതാ അന്ന് ഇവൻ ജനിച്ചു കാണുകയെ ഉള്ളൂ.