നിലയില്ലാ കയത്തിൽ മുങ്ങിത്താണ് പോയി..
ആഞ്ഞ് വലിച്ച സിഗററ്റ് കുറ്റി ആഷ്ട്രേയിൽ കുത്തിക്കെടുത്തി പല്ലവി ഒരു പെഗ്ഗ് കൂടി ചെലുത്തി..
തലയുയർത്തി ക്ലോക്കിലേക്ക് നോക്കി..
മണി പുലർച്ചെ രണ്ടര..
അവളുടെ കണ്ണുകളിൽ മയക്കം വന്ന് മൂടി..
തളർച്ചയോടെ സെറ്റിയിലേക്ക് വീണ് പല്ലവി ഗാഢനിദ്രയിലായി…
✍️✍️✍️ …
രണ്ട് പെട്രോൾ പമ്പും, ഒരു സൂപ്പർ മാർക്കറ്റും, നാല് നിലയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു ഫർണീച്ചറുമുള്ള വലിയ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് പല്ലവിത്തമ്പുരാട്ടി..
ഇതിനെല്ലാം പുറമേ ഭൂസ്വത്തും ധാരാളമുണ്ട്..
നാൽപത്തിയഞ്ച് വയസായ പല്ലവിത്തമ്പുരാട്ടി മാത്രമാണ് ഈ കോലോത്ത് താമസം..
പല്ലവി അവിവാഹിതയാണ്..
രണ്ട് സഹോദരൻമാരുള്ളത് രണ്ടാളും കുടുംബ സമേതം ജർമ്മനിയിലാണ്..
അവരുടെ അച്ചനും അമ്മയും ജീവിച്ചിരിപ്പുളള കാലത്ത് എന്നേലും നാട്ടിലേക്ക് വന്നിരുന്ന സഹോദങ്ങൾ ഇപ്പോ വന്നിട്ട് വർഷങ്ങളായി..
ജർമനിയിൽ വീടും ബിസിനസുമായി അവരവിടെ സെറ്റിലാണ്..
നാട്ടിലേക്ക് വരാനൊന്നും ഇപ്പോ അവർക്ക് താൽപര്യമില്ല..
പല്ലവിയുടെ അച്ചൻ രമേശൻ നായർ തുടങ്ങി വെച്ചതാണ് എല്ലാ ബിസിനസ് സ്ഥാപനങ്ങളും..
അച്ചന്റെ മരണശേഷം അതേറ്റെടുത്ത് നടത്തിയ പല്ലവിയാണ് അത് ഇന്ന് കാണുന്ന വിധത്തിലാക്കിയത്..
ഇന്നത് പടർന്ന് പന്തലിച്ച് അനേകം പേർക്ക് ജോലി കൊടുക്കുന്ന സ്ഥാപനമായി വളർന്നു..
അമ്മയും കൂടി മരിച്ചതോടെ വലിയവീട്ടിൽ പല്ലവി ഒറ്റക്കായി..
നാലഞ്ച് ജോലിക്കാർ എപ്പഴും വീട്ടിലുണ്ടാവും..