രണ്ടാളും കൂടി കഴിച്ചു കഴിഞ്ഞ് ബാക്കി ചമ്മന്തി ഫ്രിഡ്ജിൽ കയറ്റിയപ്പോളേക്ക് ഫോൺ എടുത്ത് ഞാൻ ബാൽക്കണിയിലേക്ക് ഇറങ്ങി.
ഫ്രണ്ട്സ് നെ വിളിച്ചു പരിപാടി വല്ലതും സെറ്റ് ആക്കാനുള്ള പ്ലാൻ ആണെന്ന് മനസിലാക്കി പെണ്ണ് ഓടി വന്നു ഫോൺ പിടിച്ചു വാങ്ങി.
മോനേ, നോ പ്രോഗ്രാം വെള്ളമടിക്ക് സ്കോപ് ഇല്ല. ആ നേരം വേം കുളിച്ചു റെഡി ആയെ, പെണ്ണിനെ കൊണ്ട് വരണ്ടേ?
മനസ്സിൽ ലഡ്ഡു പൊട്ടിയോ എന്നൊരു സംശയം. ഇന്നലെ രാത്രിയിൽ പറഞ്ഞത് പോലെ അത്തി വരുന്നുണ്ട്! എങ്കിലും ഒന്നും മനസ്സിലാവാത്ത പോലെ ചോദിച്ചു.
ഏത് പെണ്ണ്?
അയ്യടാ ഒന്നുമറിയാത്ത പുണ്യാളൻ! ദേ വായ് നോക്കി തെണ്ടീ, ഇന്നലെ രാത്രി ഒക്കെ മനസിന്ന് മായ്ച്ചു കളഞ്ഞു നല്ല കുട്ടി ആയി റെഡി ആവ്. അവളെ പിക്ക് ചെയ്യണം!
ശരിക്കും ലഡ്ഡു പൊട്ടി. എങ്കിലും ഒന്നുകൂടി ഉറപ്പിക്കാൻ ചോദിച്ചു!
അല്ല അപ്പൊ സുരേഷ് ഇല്ലേ? പിന്നെന്തിനാ ഞാൻ പോണേ?
പിന്നെ സുരേഷ് ഇല്ല്യാണ്ട് അവളു വരോ. ഇതവര് ട്രെയിനാ വരണേ. ഇത്ര ദൂരം ണ്ടല്ലോ. വയ്യെന്ന് വണ്ടി ഓടിക്കാൻ!
പൊട്ടിയ ലഡ്ഡു ഒക്കെ വാരി കൂട്ടി. വെള്ളമടയും നടക്കില്ല, ഇവരെ ഒക്കെ ചുമന്നു കറങ്ങി വശം കെടുകയും വേണം.
എന്തായാലും പന്ത്രണ്ടു മണി ആയപ്പോൾ ഇറങ്ങി. സൺഡേ ആയതിനാൽ തിരക്ക് കുറവായിരുന്നു. എത്തി കുറച്ചു കഴിഞ്ഞാണ് ട്രെയിൻ വന്നത്.
S5 കുറേ മുൻപിൽ ആയത് കൊണ്ട് അല്ലു അങ്ങോട്ടോടി. ആദ്യം മടി കാണിച്ചു എങ്കിലും പിന്നെ ഒരു പേടി. അല്ലി സുരേഷിനെ! തിരിച്ചും എങ്ങനെയാകും നോക്കുക. സ്വസ്ത കിട്ടാതെ ആയപ്പോൾ പിന്നാലെ ഞാനും പോയി.