ഞാനവളുടെ പുറത്ത് കൂടി തഴുകി പെണ്ണിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും പെണ്ണിന്റെ കരച്ചിൽ മാറുന്നില്ല.
ദേ പെണ്ണെ മോത്തിക്ക് നോക്കിക്കേ.
അവൾ തല ഉയർത്തയില്ല. ഞാനെന്റെ ഇടത് കൈ കൊണ്ട് അവളുടെ മുഖം ബലമായി പിടിച്ചുയർത്തി. ഒടുവിൽ നിറഞ്ഞ മിഴ്കളോടെ അവളെന്നെ നോക്കി. ആ മിഴികളിലെ വിഷാദഭാവം അല്പം കുറഞ്ഞത് പോലെ.
തല തിരിക്കാൻ അനുവദിക്കില്ല എന്നുറപ്പിച്ചു താടിയിൽ പിടിച്ചു ഞാൻ അവളുടെ നനഞ്ഞ മിഴികളിലേക്ക് എന്റെ അധരങ്ങൾ ചേർത്തു. പക്ഷേ എന്റെ പ്രതീക്ഷക്ക് വിപരീതമായി അത്തി മുഖം അകറ്റാൻ നോക്കിയില്ലെന്നു മാത്രമല്ല അടുത്ത ചുംബനത്തിനായ് മിഴിയൂമെനിക്ക് നേരെ നീട്ടും പോലെ. അതിൽ നൽകിയ ചുംബനവും അവൾ സ്വീകരിച്ചു.
അവൾ എന്നെയും ഞാൻ അവളെയും നോക്കുന്നുണ്ട്. ഇനിയെന്ത് എന്നൊരു നിമിഷം ആലോചിച്ചു. അവൾ മുഖം തിരിക്കുന്നെങ്കിൽ തിരിക്കട്ടെ എന്ന് കരുതി കൊണ്ട് തന്നെ താടിയിൽ വച്ച കൈ മെല്ലെ കവിളിൽ മൃദുവായ് ചേർത്ത് ഞാൻ അവളുടെ അധരങ്ങളിലേക്ക് അടുത്തു.
അത്തി മുഖം തെല്ലും അനക്കിയില്ല. കണ്ണുനീർ ഒഴുകി പടർന്നു നേർത്ത രോമങ്ങളുള്ള അത്തിയുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്തു. അവളുടെ മിഴിനീറിന്റെ ഉപ്പും അധരത്തിന്റെ ഈർപ്പവും ഒന്ന് ചേർന്ന രുചി എനിക്ക് നൽകിയ ഹ്രസ്വ ഗാഢ ചുംബനം!
പെട്ടന്ന് അവളെ ചുറ്റിയ എന്റെ കയ്യിൽ നിന്നും പെണ്ണ് എഴുനേറ്റു മാറി. ഓവറായോ എന്നു ചിന്തിച്ചുവെങ്കിലും അപ്പോളേക്കും അല്ലുവിന്റെ ശബ്ദം.
നിങ്ങക്ക് ബിയർ ഒന്നും വേണ്ടേ?
താൻ വരുന്നത് അറിയിക്കാൻ ശബ്ദമുണ്ടാക്കി ചോദിച്ച് കൊണ്ടാണ് അല്ലി വരുന്നത്. ഒരു ഭാവഭേത വുമില്ലാതെ രണ്ട് ബിയർ കൊണ്ട് വച്ചു അവൾ കിച്ചണിലേക്ക് തിരിച്ചു പോയി.