സീതാകാവ്യം [Teena]

Posted by

പിന്നെ അവിടത്തെ ബക്ഷണം അവർക്ക് മടുപ്പ് വന്നിരുന്നു.അങ്ങനെ അവർ രണ്ടുപേരും ഹോസ്റ്റൽ വിട്ടു പുറത്ത് ഒരു വീട് നോക്കാൻ തീരുമാനിച്ചു .ഈ വിവരം അറിഞ്ഞ ആര്യ തൻ്റെ വൈറ്റിലയിലെ ഒരു ഫ്ലാറ്റ് കാലിയാണ് , പഴയ വടകക്കാർ ഒഴിഞ്ഞുപോയി നിങ്ങള് രണ്ടാളും അവിടെ താമസിച്ചോളൂ എന്ന് പറഞ്ഞു.

കാവ്യ : ഡാ ആര്യ എൻ്റെം ഇവളുടെ കയ്യിൽ എത്ര പൈസ ഒന്നും ഇല്ല. ഞങ്ങള് ചെറിയ ഒരു ഒറ്റ മുറി വല്ലോം കിട്ടോ എന്ന നോക്കുന്നത്.
സീത : നിൻ്റെ കയ്യിൽ ഫ്ലാറ്റിൻ്റെ ഫോട്ടോസ് ഉണ്ടോ
ആര്യ : ഉണ്ട് .(ആര്യ ഫോണിൽ ഫ്ലാറ്റിൻ്റെ ഫോട്ടോസ് എല്ലാം കാണിച്ചു അതൊരു 2bhk ആഡംബര ഫ്ലാറ്റ് ആയിരുന്നു).
കാവ്യ : ഇത് ശെരിയവുമെന്ന് തോന്നുന്നില്ല
ആര്യ: അത്രേം മോശമാണോ എൻ്റെ ഫ്ലാറ്റ്
സീത : ഇവടെ എത്രയാ വാടക വെരുന്നത് ഇതൊന്നും ഞങ്ങളെ കൊണ്ട് താങ്ങില്ല മോനേ
കാവ്യ: നീ വല്ല ചെറിയ ബജറ്റിൻ്റെ റൂം വല്ലോം ഉണ്ടേൽ പറ ആര്യ

ആര്യ : നിങ്ങളോട് ഞാൻ പൈസയുടെ കാര്യം വല്ലോം പറഞ്ഞോ. നിങ്ങൾക്ക് ഫ്ലാറ്റ് ഇഷ്ടപ്പെട്ടോ അത് പറ.

സീത : ഫ്ലാറ്റ് ഒക്കെ ഇഷ്ടപ്പെട്ടു പക്ഷെ പൈസ ആണ് പ്രഷ്ണം

ആര്യ: നിങ്ങളോട് പൈസയുടെ കാര്യം ഞാൻ പറഞ്ഞോ??? നിങ്ങള് അവിടെ താമിസിച്ചോ
വാടക ഒന്നും വേണ്ട .

കാവ്യ : ഡാ എന്തിനാട നിനക്ക് അതൊക്കെ ബുദ്ധിമുട്ടാവും.

ആര്യ : എനിക് ഒരു ബുദ്ധിമുട്ടും ഇല്ല .
സീത : ok ഞങൾ താമസിക്കാം പക്ഷെ ഫ്രീ ആയിട്ട് വേണ്ട നീ ചെറിയ ഒരു വാടക പറ .
കാവ്യ : എന്തായാലും ഫ്രീ ആയി ഞങൾ തമസിക്കില്ല

ആര്യ : ok എന്ന നിങ്ങള് ഇവിടെ കൊടുക്കുന്ന ഹോസ്റ്റൽ ഫീ എത്ര ആണോ അതിൻ്റെ പകുതി തന്നാൽ മതി .
കാവ്യ : അങ്ങനെ ആണേൽ കുഴപ്പം ഇല്ല .
സീത : എന്നാ ഞാൻ അച്ഛനെ വിളിച്ചു പറയാം ഞങൾ ഹോസ്റ്റലിൽ നിന്ന് മാറുകയാണെന്ന്.
ആര്യ : എന്ന അങ്ങനെ ആവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *