“ഒരിക്കലും ഉപയോഗിക്കുമെന്ന് കരുതിയതല്ല” പണ്ട് വാങ്ങിവെച്ച ഒരു റെഡ് ഡ്രസ്സ് പുറത്തെടുത്ത് അവൾ സ്വയം മനസ്സിൽ പറഞ്ഞു. റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കൃതിയെ കണ്ട് ഹൃദയമിടിപ്പ് ഇരട്ടിയായി. ഈ അടുത്തകാലത്തൊന്നും കൃതിയെ ഇത്രയും hot ആയി കണ്ടിട്ടില്ല.
കാറിൽ കയറി അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.
“you are okay with this right?” റോയ് കൃതിയോട് ചോദിച്ചു. ഒരു ചെറുപുഞ്ചിരിയോടെ അവൾ തലയാട്ടി.
വണ്ടിയോടിക്കുമ്പോൾ റോഡിൽ ശ്രദ്ധിക്കാൻ റോയ് വല്ലാതെ കഷ്ടപ്പെട്ടു.തന്റെ ഭാര്യ പതിവിലും സുന്ദരിയാണെന്ന് അയാൾക്ക് തോന്നി. ആ സൗന്ദര്യം പൂർണമായി ആസ്വദിക്കാൻ കഴിയുന്നതിനുമുമ്പ് അവർ പാർട്ടി ലൊക്കേഷനിൽ എത്തി.
ഒരുപാട് പേരുണ്ട്, കൂടുതലും യങ്സ്റ്റേഴ്സ് ആണ്.
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ എൻട്രിയാണ്.
“പേടിക്കണ്ട നമുക്ക് അകത്ത് വച്ച് മീറ്റ് ചെയ്യാം”, റോയ് കൃതിയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. കൃതിയുടെ കവിളിൽ ഒരു മുത്തം കൊടുത്ത് അയാൾ പുറകുവശത്തുള്ള വാതിൽ അടുത്തേക്ക് നടന്നു.
വലിയ തിരക്കാണ് അവിടെ. പതിവില്ലാത്ത ക്ഷമയോടെ റോയ് തന്റെ ഊഴത്തിനായി കാത്തു നിന്നു. ഏകദേശം 20 മിനിറ്റിന്റെ കാത്തിരിപ്പിന് ശേഷം റോയ് ക്യൂവിന്റെ ഏറ്റവും മുമ്പിൽ എത്തി.
“sorry, we are out of tickets”, അവിടെ നിൽക്കുന്ന ബൗൺസർ പറഞ്ഞു.
“അതെങ്ങനെ ശരിയാവും ഞങ്ങളൊക്കെ എത്ര നേരമായി വെയിറ്റ് ചെയ്യുന്നു”, റോയ് ദേഷ്യത്തോടെ പറഞ്ഞു. ” അത് ശരി മലയാളി ആണല്ലേ” ബൗൺസർ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇവിടെ ലിമിറ്റഡ് എൻട്രി മാത്രമേ ഉള്ളൂ എന്നറിയില്ലേ?”. “അതിൽ തന്നെ കൂടുതലും എക്സ്ട്രാ പൈസ കൊടുത്തു വരുന്ന റിച്ച് സിംഗിൾ boys ആണ് “