ചവിട്ടുപടിയിൽ കിടക്കുന്ന തുണിയുടെ ചവിട്ടിമുഴുവൻ നനഞു കുതിർന്നിട്ടുണ്ട്. ഒരുകൈകൊണ്ട് മെല്ലെ അതെടുത്തു തിണ്ടിനോട് ചാരി നിൽക്കുന്ന തെങ്ങിന്റെ വേരിലോട്ട് വിടർത്തിയിട്ടു.
തിണ്ടിനോട് ചാരി വച്ചേക്കുന്ന അമ്മയുടെ കുടയെടുത്ത് കിണറ്റിൻകരയിലോട്ട് നടന്നു വെള്ളം കോരി കയ്യും കാലും മുഖവുമൊകെ ഒന്ന് നന്നായി കഴുകി. ഐസ് പോലെ തണുത്തു കിടക്കുകയാണ് വെള്ളം….
ഹാളിലെ ടേബിളിന്റെ സൈഡിൽ വച്ചിരിക്കുന്ന വിളക്ക് ഒന്ന് തൂത്തു തുടച്ചു എണ്ണയൊഴിച്ചു കത്തിച്ചു ഉമ്മറത്തു കൊണ്ടുവന്നു വച്ചു…
ചെറിയ തുക്കുവിളക്കെടുത്തു ഒരു തിരിയിട്ട് കത്തിച്ചു അതും കയ്യിൽ പിടിച്ചു കവിലോട്ട് നടന്നു….
കാവിലെ വിളക്ക് വയ്ക്കുന്ന കലിന്റെമോളിലായി ചെറിയ തകിടിന്റെ ഷീറ്റ്കൊണ്ട് മഴകൊള്ളാതെ മടക്കി വച്ചിട്ടുണ്ട്.,.
അമ്മയുടെ നിർബന്ധമായിരുന്നത്..
“എത്ര മഴയാണേലും ഉണ്ണിയെ…
കാവിലൊരു വെളിച്ചംകാട്ടണം നീയ്….”
അതുകൊണ്ട് മഴ തുടങ്ങാണെന്നുമുനെ നമ്മളെകൊണ്ട് ആളെടുപ്പിച്ച പണിയാണ് ഇതൊക്കെ….
ഇത് മാത്രമല്ല….
ഇതിന്റെ കൂടെ വിറകു എടുത്തുവച്ചിരിക്കണ ചായ്പ്പും.. അടുക്കളയിൽനിന്ന് മുറ്റത്തൊട്ട് ഇറങ്ങി ബാത്രൂമിലോട്ട് പോകാണാഭാഗമൊക്കെ മഴയ്ക്കുമുന്നേ ഷീറ്റിട്ടു ഉഷാറാക്കിച്ചു ആള്…..
കാവിൽനിന്ന് പഠിക്കാലോട്ട് കയറുമ്പോഴേ കണ്ടു ഉമ്മറത്തുന്നു എന്നെയുംനോക്കി നിൽക്കുന്ന ആളെ…
“”എന്തിനാ ഉണ്ണീ ഈ തണുപ്പത്തു പുറത്തോട്ട് ഇറങ്ങിയേ….
അതും ഈ പനിയും വച്ചോണ്ട്….
എന്നെ വിളിച്ചുടർന്നോ നിനക്ക് ”
“നനഞ്ഞോ ഇയ്യ്….
“പറയുന്നതിനൊപ്പം ചവിട്ടുപടി ഇറങ്ങിച്ചെന്നു അവന്റെ തലയിലൂടെ കൈകൊണ്ടു തലമുടിയൊന്നു കൊത്തിനോക്കിയവൾ.”
“എന്തായാലും ഡോക്ടറെ കാണിച്ചത് നന്നായി ഇയ്യ്….”
പനിയൊക്കെ ഇപ്പൊ വിട്ടിട്ടുണ്ട്…
“”ഞാൻനോക്കുമ്പോൾ അമ്മ നല്ല ഉറക്കത്തിലാ…
അതാണ് വിളിക്കാഞ്ഞത്…”
പറയുന്നകൂടെ നനഞ്ഞ മുണ്ടിൽ കയ്യൊന്നു തൂത്തു വിട്ടു.
” മഴചാറ്റാലടിച്ചു മുണ്ടൊക്കെ നനഞു അമ്മേ…
ഞാനിതൊന്നു മാറട്ടെ…”
അമ്മ ഒരു കട്ടനുണ്ടാക്കിയെ… ”
“വെള്ളം വച്ചിട്ടുണ്ടെടാ തിളച്ചിട്ടുണ്ടാകും…
നീ മുണ്ടുമാറ്റി വായോ…”