വാക്കുകൾ വല്ലാതെ ഇടറിപോയിരുന്നു അവന്റെ.
“ഹേയ്…
സങ്കടമൊന്നും ഇല്ലടാ ചെറുക്കാ….
കണ്ണ് നിറഞ്ഞത് അതങ്ങനെയാടാ…
ഏതു പെണ്ണായാലും ഒന്ന്… ഒന്ന് പതറിപോകുമെടാ.”
“അല്ല…
പുതിയ സാരിയൊക്കെ വാങ്ങികൊടുന്നിട്ടുണ്ടല്ലോ എന്തുട്ടാ ഇപ്പൊഒരുസ്പെഷ്യൽസാരിവാങ്ങലോക്കെ…എന്തുട്ടാ എന്റെ ചെറുക്കന് പറ്റിയത് ഹും….”
ആ സുന്ദർഭം ഒന്ന് അയവു വരാനായിട്ടുതന്നെ മനപ്പൂർവം അമ്മ അതവിടെ എടുത്തിട്ടതാണ്.
എന്തോ അപ്പോൾ വല്ലാത്തൊരു സ്നേഹവും സങ്കടവുമെല്ലാം തോന്നിപോയിയവന്….
“ഇഷ്ട്ടപെട്ടോ എന്റെ അമ്മപെണ്ണിന്…”
പറഞ്ഞിട്ട് പതിയെഅമ്മയെ നെഞ്ചിൽനിന്നും മാറ്റി. അടുക്കളപ്പുറത്തോട്ട് തിരിഞ്ഞു വാതില് മെല്ലെ ചാരി.തോളിൽ കിടക്കുന്ന തോർത്തെടുത്തു നിറഞ്ഞുവന്ന കണ്ണ് അമ്മകാണാതെ പതിയെയൊന്നു തുടച്ചു.
പുറത്തു മഴ ഇപ്പോഴും തകർത്തു പെയ്യുന്നുണ്ട്…..
പാടത്തുന്നു വെള്ളം ഒന്നൂടെ പൊന്തിയിട്ടുണ്ടെന്നു തോന്നിയവന്….
“ഉണ്ണികുട്ടാ….
സംഭവം സൂപ്പറായിട്ടുണ്ടെടാ….
എന്നാലും ചുരിദാറ് ആകാമായിരുന്നില്ലെടാ…
“ആഹാ…
അതെന്താപ്പോ സാരിയോട് ഉള്ള പൂതിയൊകെ തീർന്നോ…
പതിയെ അമ്മയുടെ തോളിലൂടെ കയ്യിട്ടു ഹാളിലേക്ക് കയറി ഒരു ടേബിൾ വലിച്ചിട്ട് അമ്മയെ അതിലിരുത്തി.
കഴിഞ്ഞപ്രാവശ്യം ഞാൻ കെഞ്ചിയിട്ടല്ലേ ആ ചുരിദാറോന്നു ഇട്ടത് ഗൗരികുട്ടിയെ…
“ഹും….
സംഭവം നീ പറഞ്ഞത് ശരിയാടാ….
എന്നാലും എന്തൊരു അഭിപ്രായമാട എല്ലാർക്കും ഇടയിലെന്നോ…
പത്ത് വയസു കുറഞ്ഞപോലെ എന്നൊക്കെയാ എല്ലാരും പറയുന്നേ…”
പറയുന്നകൂടെ മുഖമൊക്കെ ഒരു സൈഡിലോട്ട് കൂർപ്പിച്ചു പിടിച്ചാണ് ആൾടെ വർത്താനം.
“ഓഹോ…
അല്ല ഇതരാപ്പോ ഇത്രയും കണ്ണുകാണാത്ത ആള്ക്കാര്…
ഏതു പൊട്ടനാന്മാരാണ് ഈ വിടലൊക്കെ പറഞ്ഞത് എന്റെ അമ്മപ്പെണ്ണിനോട്..”
അതാരാ ഇത്രയ്ക്കും കാഴ്ചശക്തി ഇല്ലാത്ത മനുഷ്യൻ….
“”അയ്യടാ….
എന്റെ കൊച്ചിന് അസൂയമൂക്കുന്നുണ്ടോ…
നിനെപോലെ അളുകുളാഞ്ജൻ ഒന്നുമല്ല…
ആളൊരു ജന്റിൽമാനാണ്….”
“”മാധവൻ എന്നാകും ആ ജന്റൈൽമന്റെ പേരല്ലേ… ”
“”ആഹാ മനസിലാക്കി കളഞ്ഞല്ലോ…
മിടുക്കൻ….””
“ഓ…വല്യൊരു ജന്റിൽമാൻ…
കിടന്നോ അമ്മേയെന്നാൽ…
നാളെയൊരു 8മണിയൊക്കെ ആകുമ്പോൾ ഇറങ്ങാട്ടോ… ”
എന്തോ ഇപ്പൊ അമ്മയുടെ മുഖത്തോട്ട് നോക്കാൻ വല്ലാത്തൊരു ചമ്മല് പോലെ…
ഒരു തോന്നലിൽ നേരത്തെ അങ്ങോട്ട് ചെയ്തു പോയതാണ്…
ഗായത്രിയുടെയും അവസ്ഥ അതുതന്നെയായിരുന്നു….
ആദ്യമായാണ് അവന്റെ ഭാഗത്തുന്നു ഇതുപോലൊരു പ്രവർത്തിയുണ്ടാകുന്നത്. അന്നവന്റെ