മായാവിയിലെ സിനിമ ഡയലോങ്ങും കേറ്റിപ്പിടിച്ചു സംസാരിക്കുന്ന ആൾക്ക്
എത്ര ചിരി അടക്കിപിടിച്ചിട്ടും ആ സമയം ആൾടെ ശബ്ദം വല്ലാതെ ഇടറിപോകുന്നുണ്ട്.
“ഹലോ….
സാർ കേൾക്കുന്നില്ലേ…”
“”കേൾക്തിരിക്കാൻ ഞാൻ പൊട്ടനല്ല…
ഓ….
വല്യൊരു ഇഷ്ട്ടകാരി വന്നിരിക്ണ്….””
ചൂണ്ട് ഒരുവശത്തൊട്ട് കോട്ടി കുശുമ്പുനിറച്ചു പറയുന്ന ഉണ്ണീടെ മുഖംകാണെ പൊട്ടിച്ചിരിച്ചുപോയി അവൾ.
“”അതെ മായാവി സിനിമ ഞാനും കണ്ടതാട്ടോ…
വല്ല്യ നമ്പറിറകാതെ പോകാൻ നോക്കി…””
“”അല്ല….
രണ്ടാളും തമാശപറഞ്ഞു ഇരിക്ക്യണോ…
ഇന്ന് പോണ്ട ഗായത്രയ്‌ച്ചി നമക്ക്…”
ഗീതയാണ്….
കുറെ നേരമായി ആള് പടിക്കല് നിൽപ്പ് തുടങ്ങീട്ട്…
“ഉണ്ണീ….
ഇന്ന് പോകുന്നില്ലെടാ..?
“”ആ…
ഇറങ്ങാടി…
ആദ്യം നമ്മളെ സുന്ദരിക്കോതയെ ഒന്ന് ഒരുക്കിവിടേണ്ട….””
“ഓ….
അതെ തമ്പ്രാനെ….
നിന്ന് താളം ചവിട്ടാതെ പോകാൻ നോക്ക്…
മഴകാറു വച്ചിട്ടുണ്ട്…
ഇന്നലത്തെപോലെ പനിയും പിടിപ്പിച്ചു ഇങ്ങുവാ…
അപ്പൊ ബാക്കിപറഞ്ഞുതരാം ഞാൻ…””
സ്നേഹംനിറഞ്ഞ കുറുമ്പോടെആ ïഉണ്ടക്കണ്ണ് ഒന്നൂടെ വീർപ്പിച്ചു മുഖവും കേറ്റിപ്പിടിച്ച് പിന്തിരിഞ്ഞുപോകുന്ന തന്റെ അമ്മപെണ്ണിനെ കാണെ മനസ് സ്നേഹംകൊണ്ട് വല്ലാതെ ആർദ്രമായി പോവുന്നതറിഞ്ഞു അവൻ.
വൈകീട്ട് കുറച്ചുനേരത്തെ അങ്ങോട്ട് ഇറങ്ങി. അമ്പലത്തിലെ പരാമേട്ടന്റെ വണ്ടി രണ്ടുസം മുന്നേ ചോദിച്ചിരുന്നു.കൂടെപടിച്ച കൂട്ടുകാരന്റെ കല്യാണത്തിന് പോകാനാണെന്നു ചുമ്മ ഒരു കാച്ചങ്ങുകാച്ചി. എന്തായാലും ആള് വാക്ക് പാലിച്ചിട്ടുണ്ട്. വണ്ടിടെ കീ പഞ്ചായത്തിലെ ക്‌ളാർക്കായ സലീംക്കാന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്. ചാവിയുംവാങ്ങി വണ്ടിയെടുത്തു ടൗണിപോയി അമ്മയ്ക്കൊരു സാരിയുംവാങ്ങി നേരെ വീട്ടിലോട്ട് വിട്ടു. മഴ ചെറുതായി ചാറുന്നുണ്ട്. പോസ്റ്റോഫിസിന്റെ വളവ് തിരിഞ്ഞപ്പോൾ കണ്ടു മീൻകാരൻ കോയാക്ക നല്ല നെയ്യുള്ള മത്തിയും കൊണ്ടു ഇരിക്കണ്….
നെയ്യുള്ള മത്തി എപ്പോഴും നമ്മളെ വീക്നസാണ്…..
ഒരു നൂറിനു മത്തിയും വാങ്ങി ഡികിയിൽ വച്ചു.
സാരമില്ല..
കൊടുക്കുമ്പോൾ ഒന്ന് സർവീസ് ചെയ്തിട്ട് കൊടുക്കാം….
പഠിക്കാലോട്ട് കേറുമ്പോൽത്താനേകണ്ടു ഉമ്മറത്ത് വിളക്കുവച്ചിട്ട് നാമം ചൊല്ലുന്ന അമ്മയെ….
പഴയൊരു വേഷ്ടിയും ചുറ്റി നെറ്റിയിൽ ഭസ്മവും വരച്ചിട്ട് വിളക്കിനുമുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്ന എന്റെയാ സ്വത്തിനേക്കാണേ മനസ്സിന് വല്ലാത്തൊരു ശാന്തത