വഷളൻ [ഗന്ധർവ്വൻ]

Posted by

അത്രക്ക് പാവം ഒന്നുവല്ലാ…. ” ” അല്ലേലും നിനക്ക് എവിടെ ചെന്നാലും ഈ ദേഷ്യോം വഴക്കും തന്നെ…. ” ” അതിനിപ്പോ എന്താ കുഴപ്പം “… ” അതുകൊണ്ടാ കെട്ടിച്ചുവിട്ടിട്ടും ഇവിടെ വന്നുനിൽക്കുന്നെ…. ” ” ഞാൻ ഇവിടെ നിൽക്കുന്നന്റെ ദെണ്ണം അമ്മക്കെന്നാത്തിനാ ഞാൻ നിങ്ങളുടെ ഒന്നും ചിലവിലല്ല ഇവിടെ നിൽക്കുന്നെ., നിങ്ങക്ക് ഇഷ്ടമല്ലേ പറ ഞാനും എന്റെ പിള്ളേരും പൊക്കോളാം എവിടേക്കെങ്കിലും…. ”

രാധേച്ചി കരഞ്ഞു, മൂക്ക് പിഴിഞ്ഞു… ഗോപു നിൽക്കണോ പോകണോ എന്നറിയാതെ ആകെ കുഴഞ്ഞു…. അമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോയി… ഗോപു പോകാനായി എഴുന്നേറ്റു… ” എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തോണ്ടല്ലേ ആ തള്ള അങ്ങനെ പറഞ്ഞത് “… രാധേച്ചി വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു… ” ഹാ.. പോട്ടെ രാധേച്ചി സാരമില്ല…

അമ്മയല്ലേ രാധേച്ചിക്ക് എന്ത് പ്രശ്നം വന്നാലും ഞാനുണ്ടാവും പോരെ… ” ” അതിനു നീയാരാ എന്റെ കെട്ടിയോനോ ‘? ഗോപു ഒന്നും മിണ്ടിയില്ല രാധേച്ചിയുടെ മുഖത്തേയ്ക്ക് കുറച്ച് നേരം നോക്കി പിന്നെ തിരിഞ്ഞു നടന്നു…..

” നീ പോവാണോ ” ” അല്ല ഞാൻ ഇവിടെ കിടക്കാം “.. “അപ്പോ എന്ത് പ്രശ്നം വന്നാലും കൂടെ ഉണ്ടാവും എന്ന് പറഞ്ഞിട്ട്…” ” പോയി നിങ്ങടെ കെട്ടിയോനെ വിളിക്ക് “.. “അപ്പോ നിനക്ക് ഞാൻ സാരി ഉടുത്തു കാണണ്ടേ..?” ” വേണ്ട ” ” നീ പിണങ്ങി പോവാണോ?.. ” ഞാൻ നിന്നിട്ട് കാര്യമൊന്നുമില്ലല്ലോ “…? ” അങ്ങനെ തീർത്തു പറയാൻ പറ്റില്ല ” ” പിന്നെ “…! ഗോപുവിന്റെ കണ്ണുകൾ തിളങ്ങി… ” നിന്നെ വിശ്വസിക്കാൻ പറ്റുവോ,..?

Leave a Reply

Your email address will not be published. Required fields are marked *