ഏട്ടൻ 6 [RT] [Bonus part]

Posted by

“ആ ചെക്കൻ എന്നെ കണ്ടപ്പോ നീ രണ്ടാമത് കെട്ടുന്നില്ലേ എന്നൊക്കെ തിരക്കി. ആലോചിച്ചപ്പോ കൊള്ളാന്ന് എനിക്കും തോന്നി.”

“അതൊന്നും വേണ്ട വല്യച്ഛ.. ഇനിയൊരു കല്ല്യാണമൊന്നും ഞാൻ കഴിക്കുന്നില്ല.” ഇനീം വല്യച്ഛൻ തുടർന്നാൽ പൂജയുടെ പീരിയഡ്സ് കാരണം ആറേഴു ദിവസം പട്ടിണിയായിരുന്ന താൻ രണ്ട് ദിവസം കൂടെ പട്ടിണി കിടക്കേണ്ടി വരുമെന്ന് തോന്നിയവന്.

“പിന്നെ.. ഒരുത്തി അങ്ങനെ ആയിപ്പോയെന്നും പറഞ്ഞ് ലോകത്തുള്ള പെണ്ണുങ്ങളെല്ലാം അങ്ങനെയാണെന്ന് കരുതണ്ട നീയ്.
പൂജ മോളെ.. ഇവനൊരു ജീവിതം ഉണ്ടാക്കിയിട്ട് വേണം നിന്നെ കെട്ടിച്ചു വിടാൻ. അല്ലേൽ നീയൊരു പോക്ക് പോവുമ്പോൾ ഇവനൊറ്റപ്പെട്ടുപോവും.. മഹിമയാവുമ്പൊ നമുക്ക് അറിയാവുന്ന കുട്ടിയാ.. നല്ല സുന്ദരിക്കുട്ടി.. നിനക്ക് കണ്ടാൽ ഇഷ്ടപ്പെടും.” ഇരുവരോടുമെന്ന പോലെയാണ് വല്യച്ഛന്റെ വർത്താനം.

“എന്നിട്ട് വല്യച്ഛൻ എന്താ പെണ്ണ് കെട്ടാഞ്ഞേ?” വിഷ്ണു തമാശ രൂപത്തിൽ തിരിച്ചു ചോദിച്ചു.

അതോടെ അയാളുടെ ഉത്തരം മുട്ടുമെന്ന് അറിയാം.

എന്തോ പിറുപിറുത്തുകൊണ്ട് അയാൾ വിഷ്ണുവിനെ കാര്യമാക്കാതെ പൂജയുടെ നേരെ തിരിഞ്ഞു.

“ഇനി നിനക്കും കല്ല്യാണം വേണ്ടാന്നാണോ?”

“ജോലി കിട്ടീട്ട്.” പൂജ വിക്കി.

“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?” അവളുടെ നോട്ടം വിഷ്ണുവിന്റെ മുഖത്ത് തറച്ചു.

അരുതെന്നൊരു അപേക്ഷയാണ് ആ മുഖത്ത്.

“ഊഹും. ഇപ്പോ വേണ്ട.”

എന്നിട്ടും നാട്ടിലെ രണ്ടു മൂന്ന് പയ്യന്മാരുടെ കാര്യമൊക്കെ പറഞ്ഞിട്ടാണ് അയാൾ അന്ന് സ്ഥലം വിട്ടത്.

വല്യച്ഛൻ പടികടന്നു പോയപ്പോൾ വിഷ്ണു ആശ്വാസത്തോടെയൊന്ന് വിശ്വസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *