ഞാൻ അവൾക്ക് നേരെ ഓടി.
എന്തുപറ്റി കുഞ്ഞി……. വിളഞ്ഞ വിത്തായ അവളെയും സൂക്ഷിച്ചുനോക്കി ഞാൻ ചോദിച്ചു.
ഉറുമ്പ്.. ഉറുമ്പ് കണ്ണേട്ടാ……… അപ്പോഴും പെറുക്കി എടുത്ത മാമ്പഴം ഒന്നുപോലും കളയാതെ അത്രയും ആത്മാർത്ഥതയോടെ മുറുക്കിപ്പിടിച്ച് നിന്നു തുള്ളുന്ന കുഞ്ഞിനെ ഞാനൊന്ന് സൂക്ഷിച്ചു നോക്കി…. ശരിയാണ് പെണ്ണിന്റെ തലയിൽ വരെ ഉറുമ്പുകൾ ഫുട്ബോള് കളിക്കാൻ എന്നപോലെ ഓടിക്കളിക്കുന്നു.
ഞാൻ വേഗം അവളുടെ തലയിൽ നിന്നും ഉറുമ്പുകളെ തട്ടിക്കളഞ്ഞു… അവളുടെ പോണിട്ടയിൽ കെട്ടിവച്ചിരുന്നു മുടി അഴിച്ച് ഒന്ന് വിടർത്തി നന്നായി ഒന്നു കുടഞ്ഞു… എന്നെ എങ്ങാനും കടിച്ചാൽ ഉറുമ്പിന്റെ മൂക്കിടിച്ചു പരത്തുവാൻ പറ്റില്ലല്ലോ എന്ന വിഷമത്തിൽ ഞാൻ സൂക്ഷ്മതയോടെ അവളുടെ തല പരിശോധിച്ചു.
എൻറെ മേത്തൊക്കെ ഉറുമ്പ് കടിക്കുന്നു…….. അവളുടെ കുഞ്ഞു മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി… നെഞ്ചിൽ ഒരു കൊളുത്തി പിടി.. ഒന്നും നോക്കിയില്ല പൊക്കിയെടുത്ത് ഓടി വീട്ടിലെ കുളത്തിലേക്ക്.
നേരെ കുളപ്പടവിന്റെ വാതിൽ ചവിട്ടി തുറന്നു… ഇതിനകത്ത് വല്ല സ്വർണവും വച്ചിട്ടുണ്ടോ ഇങ്ങനെ കൂട്ടിക്കെട്ടി വയ്ക്കാൻ.. മൈര് ഇത് കെട്ടിയ തന്തയെ ഇതൊരു കാരണമാക്കി മനസ്സിൽ തെറിയും വിളിച്ചുകൊണ്ട് പടവുകൾ ഓടിയിറങ്ങി അവളെ നേരെ കുളത്തിൽ നിക്ഷേപിച്ചു… എൻറെ കൈകളിൽ കിടന്ന് പിടഞ്ഞുകൊണ്ട് അപ്പോഴും അവൾ കാറുന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞതും കുഞ്ഞ് വെള്ളത്തിൽ നിന്നും പൊങ്ങി… മൂക്കു വലിച്ചുകൊണ്ട് എന്നെ ഒന്ന് നോക്കി കയ്യിലെ മാമ്പഴം ഒറ്റക്കടി… അവളുടെ അല്ലി കുഞ്ഞു ചുണ്ടുകളിൽ മാമ്പഴത്തിന്റെ ചാറ് ഒലിച്ചിറങ്ങി… അപ്പോഴും വേദന നിറഞ്ഞ മുഖവുമായി തലയൊക്കെ ഒന്ന് കുലുക്കി അവൾ വെള്ളത്തിൽ നിന്നും മെല്ലെ മാമ്പഴവും വീണ്ടും കടിച്ചുകൊണ്ട് മുകളിലേക്ക് കയറി.